
സിഡ്നി: അടുത്ത മാസം ഇന്ത്യക്കെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്‌വെല്ലും ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനസും ഓസീസ് ടീമിലില്ല. ടെസ്റ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന മാര്‍നസ് ലാബുഷെയ്ന്‍ ആദ്യമായി ഏകദിന ടീമിലെത്തി.
ആഷ്ടണ്‍ ടര്‍ണറെ ഏകദിന ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് ആറാഴ്ചത്തേക്ക് അവധിയെടുത്ത മാക്സ്‌വെല്‍ അടുത്തിടെ ബിഗ് ബാഷ് ലീഗില്‍ തിരിച്ചെത്തിയിരുന്നു. പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ ടീമിനൊപ്പം ഇന്ത്യയിലേക്ക് വരില്ല. പകരം സഹപരിശീലകനായ ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡിനായിരിക്കും പരിശീലന ചുമതല. ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് തന്നെയാണ് ടീമിന്റെ നായകന്‍. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.
ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്, സീന്‍ ആബട്ട്, ആഷ്ടണ്‍ ആഗര്‍, അലക്സ് ക്യാരി, പാറ്റ് കമിന്‍സ്, പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്, ജോഷ് ഹേസല്‍വുഡ്, മാര്‍നസ് ലാബുഷെയ്ന്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, സ്റ്റീവ് സ്മിത്ത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ആഷ്ടണ്‍ ടര്‍ണര്‍, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!