PAK vs AUS : പാകിസ്ഥാന്‍ പര്യടനം, ഗ്ലെന്‍ മാക്സ്‍‍വെല്‍ പിന്മാറി; ഐപിഎല്‍ ആദ്യ മത്സരങ്ങള്‍ സംശയത്തില്‍

Published : Feb 16, 2022, 10:30 AM ISTUpdated : Feb 16, 2022, 10:34 AM IST
PAK vs AUS : പാകിസ്ഥാന്‍ പര്യടനം, ഗ്ലെന്‍ മാക്സ്‍‍വെല്‍ പിന്മാറി; ഐപിഎല്‍ ആദ്യ മത്സരങ്ങള്‍ സംശയത്തില്‍

Synopsis

മാക്സ്‍‍വെല്ലിനെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്

കാൻബറ: ഓസ്ട്രേലിയയുടെ പാകിസ്ഥാന്‍ പര്യടനത്തിൽ (Australia tour to Pakistan 2022) നിന്ന് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‍‍വെല്‍ (Glenn Maxwell) പിന്മാറി. മാര്‍ച്ച് അവസാനം വിവാഹം ഉള്ളതിനാലാണ് പിന്മാറ്റം. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്‍റി 20ക്ക് (AUS vs SL 3rd T20I) ശേഷമാണ് മാക്സ്‍‍വെല്‍ പിന്മാറ്റം സ്ഥിരീകരിച്ചത്. ഇതോടെ ഐപിഎല്ലിലെ (IPL 2022) ആദ്യ മത്സരങ്ങളും മാക്സ്‍വെല്ലിന് നഷ്‌ടമാകാന്‍ സാധ്യതയേറി.

ഗ്ലെന്‍ മാക്സ്‍‍വെല്ലിനെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മാക്സ്‍വെല്‍ തുടക്കം മുതൽ ടീമിനൊപ്പമില്ലെങ്കില്‍ ഫാഫ് ഡുപ്ലെസിയെ ആര്‍സിബി ക്യാപ്റ്റനാക്കിയേക്കും. കഴിഞ്ഞ സീസണിന്‍റെ അന്ത്യത്തോടെ വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതിനാലാണ് ആര്‍സിബി പുതിയ ക്യാപ്റ്റനെ തേടുന്നത്. മാക്‌സ്‌വെല്ലിനെ ക്യാപ്റ്റനാക്കണമെന്ന് ഇതിഹാസതാരം സുനില്‍ ഗാവസ്‌കര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. വിരാട് കോലിക്കും മുഹമ്മദ് സിറാജിനുമൊപ്പം താരലേലത്തിന് മുമ്പ് ബാംഗ്ലൂര്‍ ടീം നിലനിര്‍ത്തിയ താരമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. 

ഇന്ത്യന്‍ വംശജയായ വിനി രാമനെ ആണ് മാക്‌സ്‌വെല്‍ വിവാഹം ചെയ്യുന്നത്. തമിഴിലുള്ള വിവാഹ ക്ഷണക്കത്ത് കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു.

മാര്‍ച്ച് നാലിനാണ് 24 വര്‍ഷത്തിനിടയിലെ ഓസ്ട്രേലിയന്‍ ടീമിന്‍റെ ആദ്യ പാകിസ്ഥാന്‍ പര്യടനം തുടങ്ങുന്നത്. 1998ലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇതിന് മുമ്പ് പാകിസ്ഥാനില്‍ കളിച്ചത്. മാര്‍ച്ച് നാല് മുതല്‍ റാവല്‍പിണ്ടിയിലാണ് പാകിസ്ഥാന്‍-ഓസീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. 12-ാം തിയതി മുതല്‍ കറാച്ചിയില്‍ രണ്ടാം ടെസ്റ്റും 21 മുതല്‍ ലാഹോറില്‍ മൂന്നാം ടെസ്റ്റും നടക്കും. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ അഞ്ച് വരെ നടക്കുന്ന വൈറ്റ് ബോള്‍ പരമ്പരകളിലെ എല്ലാ മത്സരങ്ങളും റാവല്‍പിണ്ടിയിലാണ്. മാര്‍ച്ച് 29, 31, ഏപ്രില്‍ 2 തിയതികളില്‍ ഏകദിനങ്ങളും ഏപ്രില്‍ അഞ്ചിന് പര്യടനത്തിലെ ഏക ടി20യും നടക്കും. 

നിലനിര്‍ത്തിയ താരങ്ങളായ കോലിക്കും സിറാജിനും മാക്‌സ്‌വെല്ലിനും പുറമെ ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ്, ഫാഫ് ഡുപ്ലസിസ്, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹ്‌ബാസ് അഹമ്മദ്, ഡേവിഡ് വില്ലി, മഹിപാല്‍ ലോംറര്‍, ഷെര്‍ഫെയ്ൻ റൂതര്‍ഫോഡ്, ഫിന്‍ അലന്‍, ജേസണ്‍ ബെഹ്‌റെന്‍‌ഡോര്‍ഫ്, സിദ്ധാര്‍ഥ് കൗള്‍, കരണ്‍ ശര്‍മ്മ, സുയാഷ് പ്രഭൂദേശായ്, ചമാ മിലിന്ദ്, അനീശ്വര്‍ ഗൗതം, ലവ്‌നിത് സിസോദിയ, ആകാഷ് ദീപ് എന്നിവരെ മെഗാതാരലേലത്തില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയിരുന്നു. 

IPL Auction 2022 : ചുമതലയേല്‍പിച്ചാല്‍ അയാള്‍ വേറെ ലെവല്‍; ആര്‍സിബിയുടെ പുതിയ നായകനെ പ്രവചിച്ച് ഗാവസ്‌കര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഓസീസിന് മടക്ക ടിക്കറ്റ്, സൂപ്പർ 8 പോരാട്ടത്തിന് 7 ടീമുകൾ റെഡി; അവസാന സീറ്റിനായി പാകിസ്ഥാൻ; ഇന്ത്യയുടെ എതിരാളികള്‍
സിംബാബ്‌വെ-അയര്‍ലന്‍ഡ് മത്സരം മഴമുടക്കി, ഓസ്ട്രേലിയ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്ത്, സിംബാബ്‌വെ സൂപ്പര്‍-8ൽ