അണ്ടര്‍ 19 ലോകകപ്പ്: പാകിസ്ഥാനെതിരായ സെമിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം

Published : Feb 04, 2020, 06:44 PM IST
അണ്ടര്‍ 19 ലോകകപ്പ്: പാകിസ്ഥാനെതിരായ സെമിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം

Synopsis

നേരത്തെ, ക്യാപ്റ്റന്‍ റൊഹൈല്‍ നാസിര്‍ (62), ഓപ്പണര്‍ ഹൈദര്‍ അലി (56) എന്നിവര്‍ക്ക് മാത്രമാണ് പാക് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. തകര്‍ച്ചയോടെയായിരുന്നു പാക് യുവനിരയുടെ തുടക്കം.  

ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സിനെതിരെ ബാറ്റിങ് ആരംഭിച്ച് ഇന്ത്യ 21 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 89 റണ്‍സെടുത്തിട്ടുണ്ട്. യഷസ്വി ജയ്‌സ്‌വാള്‍ (42), ദിവ്യാന്‍ഷ് സക്‌സേന (40) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാനെ സുശാന്ത് മിശ്ര, കാര്‍ത്തിക് ത്യാഗി, രവി ബിഷ്‌ണോയ് എന്നിവരാണ് മികച്ച ബൗളിങ് പ്രകടനത്തോടെ നിയന്ത്രിച്ചു നിര്‍ത്തിയത്.

ജയ്‌സ്‌വാള്‍ ഇതുവരെ 63 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും കണ്ടെത്തി. സക്‌സേനയുടെ അക്കൗണ്ടില്‍ അഞ്ച് ബൗണ്ടറികളുണ്ട്. നേരത്തെ, ക്യാപ്റ്റന്‍ റൊഹൈല്‍ നാസിര്‍ (62), ഓപ്പണര്‍ ഹൈദര്‍ അലി (56) എന്നിവര്‍ക്ക് മാത്രമാണ് പാക് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. തകര്‍ച്ചയോടെയായിരുന്നു പാക് യുവനിരയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സ് ആയിരിക്കെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ഹൈദര്‍- റൊഹൈല്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 62 റണ്‍സാണ് പാകിസ്ഥാന് തുണയായത്. മുഹമ്മദ് ഹാരിസ് (21) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. 

മിശ്ര 8.1 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മിശ്രയ്ക്ക് പുറമെ കാര്‍ത്തിക് ത്യാഗി, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഥര്‍വ അങ്കോള്‍ക്കര്‍, യഷസ്വി ജയ്‌സ്‌വാള്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

600 കടന്ന് കുതിച്ച് സുദര്‍ശനും ഗില്ലും, ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ഗുജറാത്ത് ഓപ്പണര്‍മാർ മുന്നില്‍, 500 കടക്കാതെ സഞ്ജു
കളി ജയിച്ചതിന് പിന്നാലെ കളിയാക്കലുമായി വീണ്ടും ഗില്‍, ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ട്രോളി ഗുജറാത്ത് നായകന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്