സിംബാബ്‌വെയെ കുഞ്ഞന്‍ സ്‌കോറില്‍ എറിഞ്ഞിട്ട് ന്യൂസിലന്‍ഡ്; പിന്നാലെ ബാറ്റിംഗ് ആരംഭിച്ച കിവീസിന് മികച്ച തുടക്കം

Published : Jul 18, 2025, 06:52 PM IST
Rachin

Synopsis

ത്രിരാഷ്ട്ര ടി20 പരമ്പരിയില്‍ സിംബാബ്‌വെയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് 121 റണ്‍സ് വിജയലക്ഷ്യം. 

ഹരാരെ: ത്രിരാഷ്ട്ര ടി20 പരമ്പരിയില്‍ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 121 റണ്‍സ് വിജയലക്ഷ്യം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന മത്സരില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ക്ക് വേണ്ടി വെസ്ലി മധെവേരെ 36 റണ്‍സെടുത്തു. മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചില്ല. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്തിട്ടുണ്ട്. ഡെവോണ്‍ കോണ്‍വെ (22), രചിന്‍ രവീന്ദ്ര (27) എന്നിവരാണ് ക്രീസില്‍. ടിം സീഫെര്‍ട്ട് (3) പുറത്തായി. പരമ്പരയില്‍ ദക്ഷിണാഫ്രിക്കയാണ് പരമ്പരയിലെ മൂന്നാമത്തെ ടീം. കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു.

മധെവേരേയ്ക്ക് പുറമെ ബ്രയാന്‍ ബെന്നറ്റ് (21), സിക്കന്ദര്‍ റാസ (12), റ്യാന്‍ ബേണ്‍ (12), മൂന്യോഗ (13) എന്നിവരാണ് സിംബാബ്‌വെയ്ക്ക് വേണ്ടി രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ക്ലൈവ് മഡാന്റെ (8), തഷിക മുസെകിവ (4) എന്നിവരും പുറത്തായി. ടിനോതെന്‍ഡ മപോസ (9) പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗില്‍ ടിം സീഫെര്‍ട്ടിന്റെ (3) വിക്കറ്റാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ബ്ലെസിംഗ് മുസറബാനിക്കാണ് വിക്കറ്റ്. നിലവില്‍ ന്യൂസിലന്‍ഡാണ് പരമ്പരയില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുണ്ട്. ഇന്ന് ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടാല്‍ സിംബാബ്‌വെക്ക് ഫൈനലില്‍ എത്തുക ബുദ്ധിമുട്ടാവും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

സിംബാബ്‌വെ: വെസ്ലി മധേവെരെ, ബ്രയാന്‍ ബെന്നറ്റ്, ക്ലൈവ് മദാന്‍ഡെ (വിക്കറ്റ് കീപ്പര്‍), സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), റയാന്‍ ബര്‍ള്‍, തഷിംഗ മുസെകിവ, ടിനോടെന്‍ഡ മപോസ, ടോണി മുന്‍യോംഗ, റിച്ചാര്‍ഡ് നഗാരവ, ബ്ലെസിംഗ് മുസാറബാനി, ട്രെവര്‍ ഗ്വാണ്ടു.

ന്യൂസിലന്‍ഡ്: ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഡെവണ്‍ കോണ്‍വേ, റാച്ചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മാര്‍ക്ക് ചാപ്മാന്‍, ബെവണ്‍ ജേക്കബ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), ആദം മില്‍നെ, മാറ്റ് ഹെന്റി, ജേക്കബ് ഡഫി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾ പൊലിഞ്ഞു; ഗുജറാത്ത് കോട്ടയിൽ സിഎസ്‌കെയ്ക്ക് ദയനീയ തോൽവി; സഞ്ജു ഗോൾഡൻ ഡക്ക്
കീപ്പിംഗിനിടെ വിരലിന് പരിക്ക്, ബാറ്റിംഗിൽ ഗോൾഡൻ ഡക്ക്; 500 റൺസ് ക്ലബ്ബിലെത്താതെ നിരാശനായി മടങ്ങി സഞ്ജു സാംസൺ