ചിന്നസ്വാമിയില്‍ ആര്‍സിബിക്ക് മികച്ച തുടക്കം; വിക്കറ്റ് വീഴ്ത്താനാവാതെ രാജസ്ഥാന്‍ റോയല്‍സ്

Published : Apr 24, 2025, 08:01 PM IST
ചിന്നസ്വാമിയില്‍ ആര്‍സിബിക്ക് മികച്ച തുടക്കം; വിക്കറ്റ് വീഴ്ത്താനാവാതെ രാജസ്ഥാന്‍ റോയല്‍സ്

Synopsis

ഒരു മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. മഹീഷ് തീക്ഷണയ്ക്ക് പകരം ഫസല്‍ഹഖ് ഫാറൂഖി ടീമിലെത്തി.

ബെംഗളൂരു: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മികച്ച തുടക്കം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമാവാതെ 59 റണ്‍സെടുത്തിട്ടുണ്ട്. ഫിലിപ്പ് സാള്‍ട്ട് (27), വിരാട് കോലി (16) എന്നിവരാണ് ക്രീസില്‍. ഒരു മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. മഹീഷ് തീക്ഷണയ്ക്ക് പകരം ഫസല്‍ഹഖ് ഫാറൂഖി ടീമിലെത്തി. ആര്‍സിബി മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ശുഭം ദുബെ, നിതീഷ് റാണ, റിയാന്‍ പരാഗ് (സി), ധ്രുവ് ജുറല്‍ (ഡബ്ല്യു), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, ഫസല്‍ഹഖ് ഫാറൂഖി, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.

ഇംപാക്ട് സബ്‌സ്: വൈഭവ് സൂര്യവന്‍ഷി, യുധ്വീര്‍ സിംഗ് ചരക്, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ, കുനാല്‍ സിംഗ് റാത്തോഡ്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോലി, രജത് പടിധാര്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര് കുമാര്‍, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.

ഇംപാക്ട് സബ്സ്: സുയാഷ് ശര്‍മ്മ, റാസിഖ് ദാര്‍ സലാം, മനോജ് ഭണ്ഡാഗെ, ജേക്കബ് ബെഥേല്‍, സ്വപ്നില്‍ സിംഗ്.

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ചിടത്തോളം ജിവന്‍മരണ പോരാട്ടമാണിന്ന്. പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ രാജസ്ഥാന് ഇന്ന് എവേ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളരുവിനെ തോല്‍പ്പിച്ചെ മതിയാകു. രാത്രി 7.30ന് ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. എട്ട് കളികളില്‍ നാലു പോയിന്റ് മാത്രമുള്ള രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. എട്ട് കളികളില്‍ അഞ്ച് ജയുമായി പത്ത് പോയിന്റുള്ള ആര്‍സിബിയാകട്ടെ ജയിച്ചാല്‍ ആദ്യ മൂന്നിലെത്താമെന്ന പ്രതീക്ഷയിലാണ് ഹോം ഗ്രൗണ്ടിലിറങ്ങുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് ഹെന്‍റിച്ച് ക്ലാസന്‍, ഇഷാന്‍ കിഷന്‍റെ കുതിപ്പില്‍ സ്ഥാനം നഷ്ടമായി സഞ്ജു സാംസണ്‍
പ്ലേ ഓഫിലെ ഒറ്റ സ്ഥാനത്തിനായി പൊരുതാൻ 5 ടീമുകള്‍, സാധ്യതകളില്‍ കൊല്‍ക്കത്തക്കും ഡല്‍ഹിക്കും പിന്നിലേക്ക് കൂപ്പുകുത്തി ചെന്നൈ