
മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ടി20യില്‍ ശ്രീലങ്ക ലെജന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ലെജന്‍ഡ്‌സ് ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബൗളിങ് തിരിഞ്ഞെടുക്കുകയായിരുന്നു. തിലകരത്‌നെ ദില്‍ഷനാണ് ശ്രീലങ്കയുടെ നായകന്‍. ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക അഞ്ച് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ റണ്‍സെടുത്തിട്ടുണ്ട്. തിലകരത്നെ ദില്‍ഷന്‍ (12), രമേഷ് കലുവിതരണ (16) എന്നിവരാണ് ക്രീസില്‍.
ഇന്ത്യ ലെജന്‍ഡ്‌സ്: വിരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുഹമ്മദ് കൈഫ്, മന്‍പ്രീത് ഗോണി, യുവരാജ് സിങ്, സമീര്‍ ദിഗെ (വിക്കറ്റ് കീപ്പര്‍) സഞ്ജയ് ബംഗാര്‍, ഇര്‍ഫാന്‍ പഠാന്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍, പ്രഗ്യാന്‍ ഓജ.
ശ്രീലങ്ക ലെജന്‍ഡ്‌സ്: തിലകരത്‌നെ ദില്‍ഷന്‍ (ക്യാപ്റ്റന്‍) രമേഷ് കലുവിതരണ, മര്‍വന്‍ അട്ടപട്ടു, ചമര കപുഗേദര, ഫര്‍വീസ് മെഹറൂഫ്, ഉപുല്‍ ചന്ദന, സചിത്ര സേനാനായകെ, ചാമിന്ദ വാസ്, അജന്‍ന്ത മെന്‍ഡിസ്, തിലന്‍ തുഷാര, രംഗന ഹെരത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!