ഇര്‍വിന് സെഞ്ചുറി, നയീമിന് നാല് വിക്കറ്റ്; ബംഗ്ലാദേശ്- സിംബാബ്‌വെ ടെസ്റ്റിന്റെ ആദ്യദിനം ഇരുവരും പങ്കിട്ടു

Published : Feb 22, 2020, 06:58 PM IST
ഇര്‍വിന് സെഞ്ചുറി, നയീമിന് നാല് വിക്കറ്റ്; ബംഗ്ലാദേശ്- സിംബാബ്‌വെ ടെസ്റ്റിന്റെ ആദ്യദിനം ഇരുവരും പങ്കിട്ടു

Synopsis

ബംഗ്ലാദേശിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സിംബാബ്‌വെയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തിട്ടുണ്ട്.

ധാക്ക: ബംഗ്ലാദേശിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സിംബാബ്‌വെയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്റെ (107) സെഞ്ചുറിയാണ് സിംബാബ്‌വെയുടെ ഇന്നിങ്‌സില്‍ നെടുംതൂണായത്. നയീം ഹസന്‍ ബംഗ്ലാദേശിനായി നാല് വിക്കറ്റ് വീഴ്ത്തി. റെഗിസ് ചകാബ്വ (9), ഡൊണാള്‍ഡ് ടിരിപാനോ (0) എന്നിവാണ് ക്രീസില്‍.

ഓപ്പണര്‍ കെവിന്‍ കസുസ (2)യെ തുടക്കത്തില്‍ തന്നെ സിംബാബ്‌വെയ്ക്ക് നഷ്ടമായി. എന്നാല്‍ പ്രിന്‍സ് മസൗറെ (64) ഇര്‍വിന്‍ എന്നിവരുടെ ഇന്നിങ്‌സ് സിംബാബ്‌വെയ്ക്ക് തുണയായി. ഇരുവരും 111 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മസൗറെ പറത്തായ ശേഷം മറ്റുള്ള താരങ്ങള്‍ക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ബ്രണ്ടന്‍ ടെയ്‌ലര്‍ (10) സിക്കന്ദര്‍ റാസ (18), ടിമികെന്‍ മറുമ (7) എന്നിവര്‍ നിരാശപ്പെടുത്തി. 

ഇതിനിടെ ഇര്‍വിനും മടങ്ങിയത് സിംബാബ്‌വെയ്ക്ക് തിരിച്ചടിയായി. 227 പന്തില്‍ 13 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഇര്‍വിന്റെ ഇന്നിങ്‌സ്. നയീം ഹസന് പുറമെ അബു ജായേദ് ആതിഥേയര്‍ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് ഹീറോയെ എന്തിന് വെട്ടി, ഉത്തരം നൽകാതെ സെലക്ടർമാർ; സഞ്ജുവിന് വിശ്രമം നൽകിയതെന്ന് അനൗദ്യോഗിക വിശദീകരണം, ചോദ്യങ്ങൾ ഉയരുന്നു
വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്