141 കിമീ വേഗം; സ്റ്റാര്‍ക്കിന്റെ ഔട്ട്‌സ്വിങര്‍ പറന്നത് ഡി കോക്കിന്റെ മിഡില്‍ സ്റ്റംപുമായി- വീഡിയോ

By Web TeamFirst Published Feb 22, 2020, 5:42 PM IST
Highlights

ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തിന് പിന്നാലെയാണ്  സോഷ്യല്‍ മീഡിയ. ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ടി20യിലായിരുന്നു ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച പന്ത്.

ജൊഹന്നാസ്ബര്‍ഗ്: ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തിന് പിന്നാലെയാണ്  സോഷ്യല്‍ മീഡിയ. ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ടി20യിലായിരുന്നു ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച പന്ത്. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് വിക്കറ്റ് തെറിച്ച് മടങ്ങുമ്പോള്‍ മുഖത്ത് അമ്പരപ്പ് വ്യക്തമായിരുന്നു. ആദ്യ ഓവറില്‍ മൂന്നാം പന്തിലായിരുന്നു സ്റ്റാര്‍ക്ക് തന്റെ ക്ലാസ് മുഴുവന്‍ പുറത്തെടുത്തത്.

ആഗറിന് ഹാട്രിക്കും അഞ്ച് വിക്കറ്റും; ആദ്യ ടി20യില്‍ ഓസീസിന് കൂറ്റന്‍ ജയം

ഇടങ്കയ്യനെതിരെ മണിക്കൂറില്‍ 141 കിലോ മീറ്റര്‍ വേഗത്തില്‍ വന്ന പന്ത് ഡി കോക്കിനെ നിസ്സഹായനാക്കി. മിഡില്‍ സ്റ്റംപിന് നേരെ പിച്ച് ചെയ്തുവന്ന പന്ത് സ്വഭാവികമായിട്ടും ലെഗ് സ്റ്റംപിലേക്ക് ചലിക്കുമെന്നുള്ള തോന്നലുണ്ടാക്കി. എന്നാല്‍ അവസാന നിമിഷം കുത്തിതിരിഞ്ഞ പന്ത് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറുടെ മിഡില്‍ സ്റ്റംപും കൊണ്ട് പറന്നു. എന്ത് സംഭവിച്ചെന്ന് പോലും അറിയാതെ ഡി കോക്കിന് ക്രീസ് വിടേണ്ടിവന്നു. വീഡിയോ കാണാം.

So yeah, this was a decent nut from Mitchell Starc yesterday 🤯 pic.twitter.com/J7ClC0s7t7

— The Googly (@officialgoogly)

Good grief, that's bowling me 14 times out of 10 😳pic.twitter.com/keGpqNTltE

— The Cricketer (@TheCricketerMag)
click me!