കോണ്‍വെ മാത്രമല്ല, മറ്റൊരു സൂപ്പര്‍താരം കൂടി പുറത്ത്! കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന സിഎസ്‌കെയ്ക്ക് തിരിച്ചടി

Published : Mar 16, 2024, 03:52 PM IST
കോണ്‍വെ മാത്രമല്ല, മറ്റൊരു സൂപ്പര്‍താരം കൂടി പുറത്ത്! കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന സിഎസ്‌കെയ്ക്ക് തിരിച്ചടി

Synopsis

കഴിഞ്ഞ ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റ് വീഴ്ത്തി സിഎസ്‌കെയുടെ കിരീട നേട്ടത്തില്‍ പതിരാന വലിയ പങ്കുവഹിച്ചു. പതിരാനയ്ക്ക് പകരം ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് പ്ലെയിംഗ് ഇലവനില്‍ ഇടം ലഭിച്ചേക്കും.

ചെന്നൈ: ഐപിഎല്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി. ടൂര്‍ണമെന്റിന് ഒരാഴ്ച്ച മാത്രം ശേഷിക്കെ സ്റ്റാര്‍ പേസര്‍ മതീഷ പതിരാനയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഹാംസ്ട്രിംഗ് ഇഞ്ചുറിയാന്‍ ശ്രീലങ്കന്‍ പേസറെ വലച്ചത്. നാലോ അഞ്ചോ ആഴ്ചത്തേക്ക് താരത്തിന് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. മാര്‍ച്ച് 6ന് ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെയാണ് പതിരാനയ്ക്ക് പരിക്കേല്‍ക്കുന്നത്. പിന്നീട് മത്സരം പൂര്‍ത്തിയാക്കാതെ യുവതാരത്തിന് കളം വിടേണ്ടിവന്നു. 

കഴിഞ്ഞ ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റ് വീഴ്ത്തി സിഎസ്‌കെയുടെ കിരീട നേട്ടത്തില്‍ പതിരാന വലിയ പങ്കുവഹിച്ചു. പതിരാനയ്ക്ക് പകരം ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് പ്ലെയിംഗ് ഇലവനില്‍ ഇടം ലഭിച്ചേക്കും. ഐപിഎല്ലിന് മുമ്പ് പരിക്കേല്‍ക്കുന്ന രണ്ടാമത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമാണ് പതിരാന. നേരത്തെ, ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയ്ക്കും പരിക്കേറ്റിരുന്നു. പെരുവിരലിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയെങ്കിലും നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ന്യൂസിലന്‍ഡിന്റെ മൂന്നാം ടി20 മത്സരത്തിനിടെയാണ് കോണ്‍വെയ്ക്ക് പരിക്കേല്‍ക്കുന്നത്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: എംഎസ് ധോണി, മൊയിന്‍ അലി, ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, റുതുരാജ് ഗെയ്ക്വാദ്, രാജ്‌വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍, രവീന്ദ്ര ജഡേജ, അജയ് മണ്ഡല്‍, മുകേഷ് ചൗധരി, മതീശ പതിരാന, അജിന്‍ക്യ രഹാനെ, ഷെയ്ക് റഷീദ്, മിച്ചല്‍ സാന്റ്‌നര്‍, സിമ്രാന്‍ജീത് സിംഗ്, നിശാന്ത് സിന്ധു, പ്രശാന്ത് സോളങ്കി, മഹേഷ് തീക്ഷണ, രചിന്‍ രവീന്ദ്ര, ഷാര്‍ദുല്‍ താക്കൂര്‍, ഡാരില്‍ മിച്ചല്‍, സമീര്‍ റിസ്വി, മുസ്താഫിസുര്‍ റഹ്മാന്‍, അവനീഷ് റാവു ആരവേലി.

ഐപിഎല്‍ എവിടേയും പോവില്ല! രണ്ടാംഘട്ടം കടലിനപ്പുറം പോവില്ലെന്ന് ഉറപ്പ് നല്‍കി ചെയര്‍മാന്‍ അരുണ്‍ ധുമാല്‍

മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ മത്സരത്തോടെയാണ് സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യത്തെ 21 മത്സരങ്ങളുടെ ഫിക്ച്ചര്‍ മാത്രമാണ് പുറത്തുവിട്ടത്. ലോക്‌സഭ ഇലക്ഷന്‍ നടക്കുന്നത് കൊണ്ടാണ് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളുടെ പട്ടിക പുറത്തുവരാത്തത്.

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്