വീണ്ടും ഷെഫാലിയുടെ വെടിക്കെട്ട്; വനിത ടി20 ലോകകപ്പില്‍ ലങ്കയ്‌ക്കെതിരെ ഇന്ത്യ വിജയത്തിലേക്ക്

By Web TeamFirst Published Feb 29, 2020, 11:53 AM IST
Highlights

ഓപ്പണര്‍ സ്മൃതി മന്ഥാന (17), ഹര്‍മന്‍പ്രീത് (15) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഷെഫാലി വര്‍മ (), ജമീമ റോഡ്രിഗസ് (1) എന്നിവരാണ് ക്രീസില്‍.  ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ അവസാന മത്സരമാണിത്.
 

മെല്‍ബണ്‍: വനിത ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. 114 റണ്‍സ് വിജലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 86  റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍ സ്മൃതി മന്ഥാന (17), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (15) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഷെഫാലി വര്‍മ (33 പന്തില്‍ 46), ജമീമ റോഡ്രിഗസ് (1) എന്നിവരാണ് ക്രീസില്‍. ഉദ്ദേഷിക പ്രബോദനി, ശശികല സിരിവര്‍ധനെ എന്നിവര്‍ക്കാണ് വിക്കറ്റ്. ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ അവസാന മത്സരമാണിത്. ടീം ഇതിനോടകം സെമി ഉറപ്പിച്ച് കഴിഞ്ഞു. 

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തിളങ്ങിയ ഷെഫാലി തന്നെയാണ് ഇന്ത്യയെ നയിക്കുന്നത്. മോശം ഫോം തുടരുന്ന മന്ഥാനയ്ക്ക് ഇന്നും തിളങ്ങാനായില്ല. മൂന്ന് ബൗണ്ടറികള്‍ നേടി നന്നായി തുടങ്ങിയെങ്കിലും മുതലാക്കാനായില്ല. പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ക്രീസിലെത്തുകയായിരുന്നു. സാധാരണ നാലാമതോ അഞ്ചാമതോ കളിക്കാറുള്ള കൗര്‍ മൂന്നാമതായെത്തി. എന്നാല്‍ ഒരിക്കല്‍കൂടി കൂറ്റനടിക്ക് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു.

നേരത്തെ, മോശം തുടക്കമായിരുന്നു ശ്രീലങ്കയ്ക്ക്. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ഉമേഷ തിമാഷിനി (2)യെ നഷ്ടമായി. മൂന്നാമതായി ഇറങ്ങിയ ഹര്‍ഷിത മാധവി (12)- അതപത്തു കൂട്ടുകെട്ടാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ഇരുവരും 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മാധവി പുറത്തായതോടെ ലങ്കയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. പിന്നീടെത്തിയ ആര്‍ക്കും മികച്ച കൂട്ടുകെട്ട് പോലും ഉണ്ടാക്കാനായില്ല. വാലറ്റത്ത് കവിഷ ദില്‍ഹാരി (16 പന്തില്‍ 25) നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്.

രാധ യാദവിന് പുറമെ ഇന്ത്യക്ക് വേണ്ടി രജേശ്വരി ഗെയ്ക്‌വാദ് രണ്ടും ദീപ്തി ശര്‍മ, ശിഖ പാണ്ഡെ, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ അവസാന മത്സരമാണിത്. ഇതും ജയിച്ച് ആത്മവിശ്വാസത്തോടെ സെമി കളിക്കാനാണ് ഇന്ത്യന്‍ സംഘം ലക്ഷ്യമിടുന്നത്.

click me!