കാര്യവട്ടത്തേക്ക് വീണ്ടും ക്രിക്കറ്റ്; ട്വന്‍റി 20 മത്സരം ഈ വര്‍ഷം തന്നെ

Published : Jun 03, 2019, 09:15 PM IST
കാര്യവട്ടത്തേക്ക് വീണ്ടും ക്രിക്കറ്റ്; ട്വന്‍റി 20 മത്സരം ഈ വര്‍ഷം തന്നെ

Synopsis

ഡിസംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ടാം ട്വന്‍റി 20യാണ് കാര്യവട്ടത്ത് നടക്കുക. കഴിഞ്ഞ തവണയും ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനാണ് കാര്യവട്ടം സ്റ്റേഡിയം വേദിയൊരുക്കിയത്

തിരുവനന്തപുരം: കേരളം കാത്തിരുന്നത് പോലെ വീണ്ടും ഒരു ക്രിക്കറ്റ് മത്സരം തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്കെത്തുന്നു. ഡിസംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ടാം ട്വന്‍റി 20യാണ് കാര്യവട്ടത്ത് നടക്കുക.

കഴിഞ്ഞ തവണയും ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനാണ് കാര്യവട്ടം സ്റ്റേഡിയം വേദിയൊരുക്കിയത്. അന്ന് കൊച്ചിയില്‍ മത്സരം നടത്താനാണ് താത്പര്യമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിലപാട് സ്വീകരിച്ചിരുന്നു. പിന്നീട് ഫിഫ ലോകകപ്പിനായി നിര്‍മിച്ച ടര്‍ഫ് ക്രിക്കറ്റ് നടത്താനായി നശിപ്പിക്കരുതെന്ന തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.

ഇതോടെയാണ് പിന്നീട് വേദി തിരുവനന്തപുരത്തേക്ക് മാറ്റിയത്. അന്നത്തെ മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തുകയായിരുന്നു. ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്‍റി 20 മത്സരത്തിനാണ് കാര്യവട്ടം ആദ്യമായി വേദിയൊരക്കിയത്.

അന്ന് മഴ പകുതിയും കൊണ്ട് പോയ മത്സരത്തിലും ഇന്ത്യക്കായിരുന്നു വിജയം. പിന്നീട് ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരവും കാര്യവട്ടത്ത് നടന്നു. ഈ കളിയില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് ഇംഗ്ലണ്ട് ലയണ്‍സിനെ തകര്‍ത്തു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐസിസി ടി20 റാങ്കിംഗ്: സഞ്ജുവിന് ലോകകപ്പിലെ മിന്നുന്ന പ്രകടനം തുണയായി; ആദ്യ പത്തില്‍ ഇടം നേടിയേക്കും
ടി20 ലോകകപ്പ്: സഞ്ജു മാത്രമല്ല, സ്റ്റാറാകാൻ എല്ലാ മത്സരവും കളിക്കേണ്ടതില്ലെന്ന് തെളിയിച്ചവര്‍