അനുമതിയില്ലാതെ വിദേശ ലീഗില്‍ പങ്കെടുത്തു; ഐപിഎല്‍ താരത്തിന് മൂന്ന് മാസം വിലക്ക്

By Web TeamFirst Published May 30, 2019, 4:56 PM IST
Highlights

അബുദാബിയില്‍ നടന്ന ടൂര്‍ണമെന്‍റിലാണ് താരം പങ്കെടുത്തത്. ഇതോടെ ശ്രീലങ്ക എയ്‌ക്കെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ നിന്നുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്ന് റിങ്കു സിംഗിനെ പുറത്താക്കി.

മുംബൈ: അനുമതിയില്ലാതെ വിദേശ ടി20 ലീഗില്‍ പങ്കെടുത്തതിന് ഉത്തര്‍പ്രദേശ് ബാറ്റ്സ്‌മാന്‍ റിങ്കു സിംഗിന് ബിസിസിഐയുടെ മൂന്ന് മാസം വിലക്ക്. അബുദാബിയില്‍ നടന്ന ടൂര്‍ണമെന്‍റിലാണ് താരം പങ്കെടുത്തത്. ഇതോടെ ശ്രീലങ്ക എയ്‌ക്കെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ നിന്നുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്ന് റിങ്കു സിംഗിനെ പുറത്താക്കി. ജൂണ്‍ ഒന്ന് മുതലാണ് റിങ്കും സിംഗിന്‍റെ വിലക്ക് നിലവില്‍ വരിക. 

ബോര്‍ഡിന്‍റെ അനുമതിയില്ലാതെയാണ് താരം ലീഗില്‍ പങ്കെടുത്തതെന്ന് ബിസിസിഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വിദേശത്ത് ഏതെങ്കിലും ടൂര്‍ണമെന്‍റില്‍ കളിക്കണമെങ്കില്‍ ബിസിസിഐയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് നിയമം. 

ഇരുപത്തിയൊന്നുകാരനായ താരം 19 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 24 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഒന്‍പത് ഐപിഎല്‍ മത്സരങ്ങളടക്കം 47 ടി20കളിലും കളിച്ചിട്ടുണ്ട്. ഐപിഎല്‍ 12-ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്നു. 

click me!