മെഗ് ലാന്നിംഗിന് ഹര്‍ലീന്‍ ഡിയോളിന്റെ മറുപടി! ഡല്‍ഹി കാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത്

Published : Mar 07, 2025, 11:15 PM IST
മെഗ് ലാന്നിംഗിന് ഹര്‍ലീന്‍ ഡിയോളിന്റെ മറുപടി! ഡല്‍ഹി കാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത്

Synopsis

സ്‌കോര്‍ പിന്തുടരുന്നതിനിടെ ദയാലന്‍ ഹേമലതയുടെ (1) വിക്കറ്റ് ഗുജറാത്തിന് ആദ്യം നഷ്ടമായി.

ലക്‌നൗ: വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഗുജറാത്ത് ജയന്റ്‌സിന് ജയം. ലക്‌നൗ, ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ പുറത്താവാതെ 79 റണ്‍സ് നേടിയ ഹര്‍ലീന്‍ ഡിയോളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ബേത് മൂണി 44 റണ്‍സെടുത്തു. നേരത്തെ, മെഗ് ലാന്നിംഗിന്റെ 92 റണ്‍സ് ബലത്തിലാണ് ഡല്‍ഹി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഗുജറാത്തിന് വേണ്ടി മേഘ്‌ന സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ പിന്തുടരുന്നതിനിടെ ദയാലന്‍ ഹേമലതയുടെ (1) വിക്കറ്റ് ഗുജറാത്തിന് ആദ്യം നഷ്ടമായി. ശിഖ പാണ്ഡെയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് മൂന്നാം വിക്കറ്റില്‍ ഹര്‍ലീന്‍ - മൂണി സഖ്യം 85 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായതും. മൂണി പുറത്തായെങ്കിലും 39 റണ്‍സിന്റെ കൂട്ടുകെട്ട് അഷ്‌ലി ഗാര്‍ഡ്‌നര്‍ക്കൊപ്പം (22) ഉണ്ടാക്കാന്‍ ഹര്‍ലീന് സാധിച്ചു. ഗാര്‍ഡ്‌നറെ പുറത്താക്കി ശിഖ വീണ്ടും ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ദിയേന്ദ്ര ഡോട്ടിന്‍ (24) നിര്‍ണായക സംഭാവന നല്‍കി. 16-ാം ഓവറില്‍ ഡോട്ടിന്‍ പുറത്താവുമ്പോള്‍ ഹര്‍ലീനൊപ്പം 34 റണ്‍സ് ചേര്‍ത്തിരുന്നു. 

ഫോബെ ലിച്ച്ഫീല്‍ഡ് (0) നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങിയെങ്കിലും കഷ്‌വി ഗൗതമിനെ കൂട്ടുപിടിച്ച് (9) ഹര്‍ലീന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 49 പന്തുകള്‍ മാത്രം നേരിട്ട ഹര്‍ലീന്‍ ഒരു സിക്‌സും ഒമ്പത് ഫോറും നേടി. രണ്ട് ഓവര്‍ എറിഞ്ഞ മലയാളി താരം മിന്നു മണി 15 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. 

2027 വരെ കരാര്‍ ബാക്കി! അഡ്രിയാന്‍ ലൂണ ബാസ്റ്റേഴ്‌സില്‍ തുടരുമോ? ഉറപ്പ് പറയാതെ താരം

നേരത്തെ മോഹിപ്പിക്കുന്ന തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ലാന്നിംഗ് - ഷെഫാലി വര്‍മ (40) സഖ്യം ഒന്നാം വിക്കറ്റില്‍ 83 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ മടങ്ങിയ ശേഷം കൂട്ടതകര്‍ച്ചയായിരുന്നു ഡല്‍ഹിക്ക്. ജെസ് ജൊനാസെന്‍ (9), ജമീമ റോഡ്രിഗസ് (4), അന്നാബെല്‍ സതര്‍ലാന്‍ഡ് (14) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ ലാന്നിംഗും മടങ്ങി. 57 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 15 ഫോറും നേടി.

 മരിസാനെ കാപ്പ് (7) സാറെ ബ്രൈസ് (6) പുറത്താവാതെ നിന്നു. തോറ്റെങ്കിലും ഡല്‍ഹി തന്നെയാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. എട്ട് മത്സരങ്ങളില്‍ 10 പോയിന്റാണ് അവര്‍ക്ക്. ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് എട്ട് പോയിന്റാണുള്ളത്.

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്