റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ എറിഞ്ഞിട്ട് ഗുജറാത്ത് ടൈറ്റന്‍സ്; 156 റണ്‍സ് വിജയലക്ഷ്യം

Published : Apr 30, 2026, 09:44 PM IST
RCB Batter Devdutt Padikkal

Synopsis

അഹമ്മദാബാദിൽ നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 19.2 ഓവറിൽ പുറത്തായി. അർഷാദ് ഖാൻ, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ എന്നിവരുടെ മികച്ച ബൗളിംഗിൽ തകർന്ന RCB, ഗുജറാത്തിന് 156 റൺസ് വിജയലക്ഷ്യം വെച്ചു. 

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ, ഗുജറാത്ത് ടൈറ്റന്‍സിന് 156 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബെംഗളൂരു 19.2 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷദ് ഖാന്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍ എന്നിവരാണ് ബെംഗളൂരുവിനെ തകര്‍ത്തത്. 24 പന്തില്‍ 40 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.

മോശം തുടക്കമായിരുന്നു ബെംഗളൂരുവിന്. തുടക്കത്തില്‍ തന്നെ ജേക്കബ് ബേതലിന്റെ (5) വിക്കറ്റ് നഷ്ടമായിരുന്നു. ബേതല്‍ മൂന്നാം ഓവറില്‍ മടങ്ങുമ്പോള്‍ 34 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നാലാം ഓവറില്‍ കോലിയും പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്നെത്തിയവരില്‍ രജത് പടിധാര്‍ (19), റൊമാമാരിയോ ഷെപ്പേര്‍ഡ് (17), വെങ്കടേഷ് അയ്യര്‍ (12), ഭുവനേശ്വര്‍ കുമാര്‍ (15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ജേസണ്‍ ഹോള്‍ഡര്‍, ഷാരൂഖ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷാദ് ഖാന്‍, റാഷിദ് ഖാന്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, മാനവ് സുതര്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോലി, ജേക്കബ് ബേതല്‍, ദേവദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ്മ, ജോഷ് ഹാസില്‍വുഡ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വൈഭവ് സൂര്യവന്‍ഷിയെ എങ്ങനെ തളയ്ക്കും? ബൗളര്‍മാര്‍ പരാജയമെന്ന് ഇയാന്‍ ബിഷപ്പ്
രജത് പടിധാറിന്റെ വിക്കറ്റില്‍ വിവാദം; രോഷാകുലനായി അംപയര്‍മാരെ ചോദ്യം ചെയ്ത് വിരാട് കോലി -വീഡിയോ