ഐപിഎല്‍ താരലേലത്തില്‍ 3.60 കോടി രൂപക്ക് ഗുജറാത്ത് ടീമിലെത്തിച്ച യുവതാരത്തിന് ബൈക്ക് അപകടത്തില്‍ പരിക്ക്

Published : Mar 03, 2024, 03:17 PM IST
ഐപിഎല്‍ താരലേലത്തില്‍ 3.60 കോടി രൂപക്ക് ഗുജറാത്ത് ടീമിലെത്തിച്ച യുവതാരത്തിന് ബൈക്ക് അപകടത്തില്‍ പരിക്ക്

Synopsis

ഐപിഎല്‍ ടീമിലെത്തുന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ താരം കൂടിയാണ് വമ്പനടികള്‍ക്ക് പേരുകേട്ട റോബിന്‍ മിന്‍സ്. ഇടംകൈയന്‍ കെയ്റോണ്‍ പൊള്ളാര്‍ഡ് എന്നാണ് മിന്‍സിന്‍റെ ബാറ്റിംഗ് കണ്ട് യുവതാരത്തെ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ വിശേഷിപ്പിച്ചത്.

അഹമ്മദാബാദ്: ഐപിഎല്‍ താരലേലത്തില്‍ 3.60 കോടി രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ച യുവതാരം റോബിന്‍ മിന്‍സിന് ബൈക്ക് അപകടത്തില്‍ പരിക്കേറ്റു. റോബിന്‍ മിന്‍സ് ഓടിച്ച കാവസാക്കിയുടെ സൂപ്പര്‍ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ റോബിന്‍ മിന്‍സിന്‍റെ ബൈക്കിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നുവെന്ന് പിതാവ് ഫ്രാന്‍സിസ് മിന്‍സ് ന്യൂസ് 18നോട് പറഞ്ഞു. പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോബിന്‍ മിന്‍സ് നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ഫ്രാന്‍സിസ് മിന്‍സ് വ്യക്താക്കി.

ജാര്‍ഖണ്ഡില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ കൂടിയായ യുവതാരം റോബിന്‍ മിന്‍സിനെ ഐപിഎല്‍ താരലേലത്തില്‍ 3.60 കോടി രൂപക്ക് സ്വന്തമാക്കിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഐപിഎല്‍ ടീമിലെത്തുന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ താരം കൂടിയാണ് വമ്പനടികള്‍ക്ക് പേരുകേട്ട റോബിന്‍ മിന്‍സ്. ഇടംകൈയന്‍ കെയ്റോണ്‍ പൊള്ളാര്‍ഡ് എന്നാണ് മിന്‍സിന്‍റെ ബാറ്റിംഗ് കണ്ട് യുവതാരത്തെ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ വിശേഷിപ്പിച്ചത്.

ധരംശാല ടെസ്റ്റിന് മുമ്പ് സന്തോഷവാർത്ത, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നമ്പർ 1; ഇംഗ്ലണ്ട് എട്ടാം സ്ഥാനത്ത്

എം എസ് ധോണിയുടെ കടുത്ത ആരാധകന്‍ കൂടിയായ റോബിന്‍ മിന്‍സ് ഇടം കൈയന്‍ ബാറ്ററാണ്. ധോണിയുടെ പരിശീലകനായിരുന്ന ചഞ്ചല്‍ ഭട്ടചാര്യയാണ് റോബിന്‍ മിന്‍സിന്‍റെ കഴിവുകള്‍ കണ്ടെത്തി പരിശീലനം നല്‍കിയത്. ജാര്‍ഖണ്ഡിലെ ഗുംല ജില്ലക്കാരനായ മിന്‍സിനെ മുംബൈ ഇന്ത്യന്‍സ് നേരത്തെ ലണ്ടനില്‍ പരിശീലനത്തിന് അയച്ചതോടെയാണ് ക്രിക്കറ്റ് വൃത്തങ്ങളില്‍ ശ്രദ്ദേയനായത്.

ജാര്‍ഖണ്ഡിനായി ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും കളിച്ചിട്ടില്ലെങ്കിലും അണ്ടര്‍ 19, അണ്ടര്‍ 25 ടീമുകള്‍ക്കായി മിന്‍സ് കളിച്ചിട്ടുണ്ട്. സൈന്യത്തില്‍ നിന്ന് വിരമിച്ച റോബിന്‍ മിന്‍സിന്‍റെ പിതാവ് ഫ്രാന്‍സിസ് മിന്‍സ് റാഞ്ചിയിലെ ബിര്‍സാ മുണ്ട വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ്. റാഞ്ചി ടെസ്റ്റിനുശേഷം ധരംശാലയിലേക്ക് പോകുമ്പോള്‍ ഇന്ത്യന്‍ ടീം അംഗവും ഗുജറാത്ത് ടൈറ്റന്‍സ് നായകനുമായ ശുഭ്മാന്‍ ഗില്‍ ഫ്രാന്‍സിസ് മിന്‍സുമായി കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര