
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ജൈത്രയാത്ര തുടരാന്‍ ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) ഇന്നിറങ്ങും. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. മുംബൈ ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പഞ്ചാബ് കിംഗ്‌സിനെതിരെ (Punjab Kings) ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത്. അവസാന രണ്ട് പന്തിലും സിക്‌സ് നേടി രാഹുല്‍ തെവാട്ടിയയാണ് ഗുജറാത്തിനെ വിജത്തിലേക്ക് നയിച്ചത്.
അതുപോലെ സണ്‍റൈസേഴ്‌സ് ഹൈദരബാദ് ക്യാന്പില്‍ ആശങ്കയും പടര്‍ത്തും. ശുഭ്മാന്‍ ഗില്ലിന്റെ ക്ലാസ്, റാഷിദ് ഖാന്റെ ഇന്ദ്രജാലം, ഹാര്‍ദിക് പണ്ഡ്യയുടെ ഓള്‍റൗണ്ട് കരുത്ത്. മുഹമ്മദ് ഷമിയുടെ വേഗം... ജൈത്രയാത്ര തുടരാനുള്ള വെടിക്കോപ്പുകളെല്ലാംമുണ്ട് നവാഗരാതണെങ്കിലും ടൈറ്റന്‍സിന്റെ ആയുധപ്പുരയില്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പിച്ച് വിജയവഴിയില്‍ എത്തിയെങ്കിലും ഹൈദരാബാദിന് പരിഹരിക്കാന്‍ വെല്ലുവിളികള്‍ ഏറെയുണ്ട്. ഓപ്പണിംഗ് ബാറ്റര്‍മാരുടെ മെല്ലെപ്പോക്കാണ് പ്രധാനപ്രശ്‌നം.
രാഹുല്‍ ത്രിപാഠി, നിക്കോളാസ് പുരാന്‍, എയ്ഡന്‍ മാര്‍ക്രാം, അബ്ദുല്‍ സമദ് എന്നിവരുടെ സ്ഥിരതയിലും വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരൊഴികെയുള്ള ബൗളര്‍മാരുടെ പ്രകടനത്തിലും സംശയമേറെ. ഏറെക്കാലും ബൗളിംഗ് നിരയിലുണ്ടായിരുന്ന റാഷിദ് ഖാനായിരിക്കും സണ്‍റൈസേഴ്‌സിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക. ഐപിഎല്ലില്‍ 100 വിക്കറ്റ് ക്ലബിലെത്താന്‍ രണ്ട് വിക്കറ്റ് മാത്രം അകലെയാണ് അഫ്ഘാന്‍ സ്പിന്നര്‍.
ഹൈദരാബാദ് ഇന്ന് ഒരു മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. വേഗം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഉമ്രാന്‍ മാലിക്കിനെ ഒഴിവാക്കിയേക്കും. പകരം കാര്‍ത്തിക് ത്യാഗി ടീമിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഉമ്രാന്‍ വേഗമുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്താനാവുന്നില്ലെന്നുള്ളതാണ് പ്രധാന പ്രശ്‌നം. ഗുജറാത്ത് നിരയില്‍ മാറ്റത്തിന് സാധ്യതയില്ല. വിക്കറ്റ് കീപ്പറും ഓപ്പണറുമായ മാത്യു വെയ്ഡ് നിരാശപ്പെടുത്തുന്നുവെങ്കിലും മാറ്റാനിടയില്ല. റഹ്മാനുള്ള ഗുര്‍ബാസ്, വൃദ്ധമാന്‍ സാഹ എന്നിവരാണ് ടീമിലുള്ള മറ്റു വിക്കറ്റ് കീപ്പര്‍മാര്‍.
സാധ്യത ഇലവന്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജാന്‍സന്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്/ കാര്‍ത്തിക് ത്യാഗി.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, മാത്യു വെയ്ഡ്, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, അഭിനവ് മനോഹര്‍, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി, ദര്‍ഷന്‍ നാല്‍കണ്ഡെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!