IPL 2022 : ശരവേഗത്തില്‍ ഡേവിഡ് വാര്‍ണര്‍; വിരാട് കോലിയേയും മറികടന്ന് സ്വന്തമാക്കിയത് തകര്‍പ്പന്‍ റെക്കോര്‍ഡ്

Published : Apr 10, 2022, 10:19 PM IST
IPL 2022 : ശരവേഗത്തില്‍ ഡേവിഡ് വാര്‍ണര്‍; വിരാട് കോലിയേയും മറികടന്ന് സ്വന്തമാക്കിയത് തകര്‍പ്പന്‍ റെക്കോര്‍ഡ്

Synopsis

ഐപിഎല്‍ കരിയറില്‍ വാര്‍ണറുടെ 51-ാം ഫിഫ്റ്റിയായിരുന്നത്. ടൂര്‍ണമെന്റില്‍ 5,500 റണ്‍സെന്ന നാഴികക്കല്ലും വാര്‍ണര്‍ പിന്നിട്ടു. നിലവിര്‍ വാര്‍ണറുടെ അക്കൗണ്ടില്‍ 5514 റണ്‍സാണുള്ളത്.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (KKR) അര്‍ധ സെഞ്ചുറിയോടെ ഡല്‍ഹി കാപിറ്റല്‍സ് താരം ഡേവിഡ് വാര്‍ണര്‍ (David Warner) ഫോമിലേക്ക് തിരിച്ചെത്തി. 45 പന്തില്‍ രണ്ട് സിക്‌സിന്റേയും ആറ് ഫോറിന്റേയും സഹായത്തോടെ 61 റണ്‍സാണ് നേടിയത്. സീസണില്‍ വാര്‍ണറുടെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. ഇതോടൊപ്പം ഒരു നാഴികക്കല്ലും വാര്‍ണര്‍ പിന്നിട്ടു. 

ഐപിഎല്‍ കരിയറില്‍ വാര്‍ണറുടെ 51-ാം ഫിഫ്റ്റിയായിരുന്നത്. ടൂര്‍ണമെന്റില്‍ 5,500 റണ്‍സെന്ന നാഴികക്കല്ലും വാര്‍ണര്‍ പിന്നിട്ടു. നിലവിര്‍ വാര്‍ണറുടെ അക്കൗണ്ടില്‍ 5514 റണ്‍സാണുള്ളത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിരാട് കോലി (6389), പഞ്ചാബ് കിങ്സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ (5911),  മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ (5691), ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്ന (5528) എന്നിവരാണ് നേരത്തേ 5,500 റണ്‍സ് ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ള താരങ്ങള്‍. 

പക്ഷെ ഇവരേക്കാള്‍ വേഗത്തില്‍ ഈ നേട്ടം കുറിച്ച താരമെന്ന റെക്കോര്‍ഡ് വാര്‍ണര്‍ സ്വന്തമാക്കി. 152 ഇന്നിംഗ്‌സില്‍ നിന്നാണ് വാര്‍ണരുടെ നേട്ടം. അതേസമയം വാര്‍ണര്‍ ഫോമിലേക്ക് തിരിച്ചെത്തിയത് ഡല്‍ഹിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഇന്ന് 44 റണ്‍സിന്റെ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്.  മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് നേടിയത്. 

മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 19.4 ഓവറില്‍ 171ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. 54 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍. വാര്‍ണറെ കൂടാതെ പൃഥ്വി ഷായും (51) മികച്ച പ്രകടനം പുറത്തെടുത്തു. സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും