ആ നേട്ടങ്ങളൊന്നും അശ്വിന്റെ വിദൂരത്തല്ല; പ്രശംസയുമായി ഹര്‍ഭജന്‍

Published : Oct 09, 2019, 11:44 PM IST
ആ നേട്ടങ്ങളൊന്നും അശ്വിന്റെ വിദൂരത്തല്ല; പ്രശംസയുമായി ഹര്‍ഭജന്‍

Synopsis

ഏറെ കാലത്തിന് ശേഷമാണ് ആര്‍ അശ്വിന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അശ്വിന്‍ 350 വിക്കറ്റ് പൂര്‍ത്തിയാക്കിയിരുന്നു.

മുംബൈ: ഏറെ കാലത്തിന് ശേഷമാണ് ആര്‍ അശ്വിന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അശ്വിന്‍ 350 വിക്കറ്റ് പൂര്‍ത്തിയാക്കിയിരുന്നു. 66 മത്സരങ്ങളില്‍ നിന്നായിരുന്നു അശ്വിന്റെ നേട്ടം. 

ഇതോടെ അശ്വിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും അശ്വിനെ പുകഴ്ത്തിയിരിക്കുകയാണ്. അശ്വിന്‍ പറയുന്നതിങ്ങനെ... ''ഞാന്‍ നേടിയ വിക്കറ്റ് നേട്ടം അശ്വിന്‍ അനായാസം മറിടകടക്കും. മാത്രമല്ല, 500 വിക്കറ്റ് നേട്ടവും അശ്വിന് വിദൂരത്തല്ല. ഈ ഫോമിലാണ് താരം കളിക്കുന്നതെങ്കില്‍ ഈ നേട്ടങ്ങളെല്ലാം അശ്വിനെ തേടിയെത്തും. എന്നാല്‍ 600 വിക്കറ്റ് നേടുകയെന്നത് ബു്ദ്ധിമുട്ടേറിയ കാര്യമാണ്.'' ഹര്‍ഭജന്‍ പറഞ്ഞുനിര്‍ത്തി. 

103 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച ഹര്‍ഭജന്‍ 417 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ വേഗത്തില്‍ 350 വിക്കറ്റ് സ്വന്തമാക്കിയ താരങ്ങളില്‍ മുന്‍ ലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന് ഒപ്പമാണ് അശ്വിന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും