ബാറ്റിംഗ് നിരയില്‍ അവര്‍ രണ്ടുപേരുമില്ല, ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് ഹര്‍ഭജന്‍

Published : Aug 18, 2023, 01:00 PM IST
 ബാറ്റിംഗ് നിരയില്‍ അവര്‍ രണ്ടുപേരുമില്ല, ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് ഹര്‍ഭജന്‍

Synopsis

വിന്‍ഡീസിനെതിരെ തിളങ്ങിയ തിലക് വര്‍മയെ ഹര്‍ഭജന്‍ തന്‍റെ ഏഷ്യാ കപ്പ് ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മധ്യനിരയില്‍ ഏകദിനത്തില്‍ ഇതുവരെ ഫോമിലാവാത്ത കഴിഞ്ഞ ഒമ്പത് ഏകദിനങ്ങളില്‍ 12 മാത്രം ബാറ്റിംഗ് ശരാശരിയുള്ള സൂര്യകുമാര്‍ യാദവിനെയും ഹര്‍ഭജന്‍ ഉള്‍പ്പെടുത്തി.

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കെ ടീമില്‍ ആരൊക്കെയുണ്ടാവണമെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടത്തിന്‍റെ അടിസ്ഥാനത്തില്‍ യുവതാരം തിലക് വര്‍മയെ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആര്‍ അശ്വിന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അശ്വിന്‍റെ അഭിപ്രായത്തോട് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും യോജിച്ചിരുന്നു. ഇതിനിടെയാണ് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ ഹര്‍ഭജന്‍ തന്‍റെ ഏഷ്യാ കപ്പ് ടീമിനെ തെരഞ്ഞെടുത്തത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ഇന്ത്യന്‍ തോല്‍വി അപ്രതീക്ഷിതമായിരുന്നുവെന്നു പറഞ്ഞ ഹര്‍ഭജന്‍ ലോകകപ്പിന് പോലും യോഗ്യത നേടാന്‍ കഴിയാതിരുന്ന വിന്‍ഡീസിനോട് ഇന്ത്യ അനായാസം ജയിക്കുമെന്നാണ് കരുതിയതെന്നും വ്യക്തമാക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും സേവനം ഇന്ത്യക്ക് ഇനി അധികകാലം ലഭിക്കില്ലെന്നിരിക്കെ യുവതാരങ്ങള്‍ക്ക് വിന്‍ഡീസ് പര്യടനം മികച്ച അനുഭവമായിരിക്കും സമ്മാനിച്ചിരിക്കുകയെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെയും ഫൈനലിസ്റ്റുകളെയും പ്രവചിച്ച് ഡിവില്ലിയേഴ്സ്; പാക്കിസ്ഥാന്‍ സെമിയി‌ലെത്തില്ല

വിന്‍ഡീസിനെതിരെ തിളങ്ങിയ തിലക് വര്‍മയെ ഹര്‍ഭജന്‍ തന്‍റെ ഏഷ്യാ കപ്പ് ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മധ്യനിരയില്‍ ഏകദിനത്തില്‍ ഇതുവരെ ഫോമിലാവാത്ത കഴിഞ്ഞ ഒമ്പത് ഏകദിനങ്ങളില്‍ 12 മാത്രം ബാറ്റിംഗ് ശരാശരിയുള്ള സൂര്യകുമാര്‍ യാദവിനെയും ഹര്‍ഭജന്‍ ഉള്‍പ്പെടുത്തി. എന്നാല്‍ മലയാളി താരം സ‍ഞ്ജു സാംസണും ഏകദിന ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ശ്രേയസ് അയ്യര്‍ക്കും ഹര്‍ഭജന്‍ തെരഞ്ഞെടുത്ത ഏഷ്യാ കപ്പ് ടീമില്‍ ഇടമില്ല. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തുന്ന കെ എല്‍ രാഹുലിനും ഹര്‍ഭജന്‍റെ ടീമില്‍ ഇടമുണ്ട്.

സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരെയാണ് ഹര്‍ഭജന്‍ ടീമിലെടുത്തത്. പതിനാറമാനായി അക്സര്‍ പട്ടേലിനും ഹര്‍ഭജന്‍ ടീമിലിടം നല്‍കിയിട്ടുണ്ട്. പേസര്‍മാരായി മുഹമ്ദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, ഷാര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ടീമിലെത്തിയപ്പോള്‍ ബാറ്റിംഗ് നിരയില്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, തിലക് വര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് ഇഷാന്‍ കിഷന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെയാണ് ഹര്‍ഭജന്‍ തെരഞ്ഞെടുത്തത്.

ഇവരുടെ കാര്യം ഓര്‍മയുണ്ടല്ലോ, യുവതാരത്തെ ഏഷ്യാ കപ്പ് ടീമിലെടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മുന്‍ സെലക്ടര്‍

ഹർഭജൻ സിംഗ് തെരഞ്ഞെടുത്ത ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, തിലക് വർമ്മ, സൂര്യകുമാർ യാദവ്, കെ.എൽ.രാഹുൽ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദ്ദുൽ താക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ (പതിനാറാമന്‍).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍
ഒടുവില്‍ പൃഥ്വി ഷാക്കും ഐപിഎല്‍ ടീമായി, ലിവിംഗ്സ്റ്റണെ കാശെറിഞ്ഞ് ടീമിലെത്തിച്ച് ഹൈദരാബാദ്, ചാഹറിനെ റാഞ്ചി ചെന്നൈ