'ഞാനായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റനെങ്കില്‍', അശ്വിനെ ലോകകപ്പ് ടീമിലെടുത്തതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഹർഭജന്‍

Published : Oct 04, 2023, 10:48 AM ISTUpdated : Oct 04, 2023, 10:51 AM IST
'ഞാനായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റനെങ്കില്‍', അശ്വിനെ ലോകകപ്പ് ടീമിലെടുത്തതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഹർഭജന്‍

Synopsis

ഞാനായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റനെങ്കില്‍, അല്ലെങ്കില്‍ ഞാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ ഭാഗമായിരുന്നുവെങ്കില്‍ അശ്വിനെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുമായിരുന്നു. എന്‍റെ ടീമിലെ ഏറ്റവും മികച്ച 5 ബൗളര്‍മാരില്‍ ഒന്നാമതോ രണ്ടാമതോ അശ്വിന്‍റെ പേരുണ്ടാവുമായിരുന്നുവെന്നും ഹര്‍ഭജന്‍

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ഇടം കൈയന്‍ സ്പിന്നര്‍ അക്സര്‍ പട്ടേലിന് ഏഷ്യാ കപ്പിനിടെ പരിക്കേറ്റതോടെ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ പകരക്കാരനായി ടീമിലെടുത്തതതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. 20 മാസമായി ഇന്ത്യക്കായി ഏകദിന ക്രിക്കറ്റ് കളിക്കാത്ത അശ്വിനെ ആയിരുന്നില്ല ടീമിലെടുക്കേണ്ടിയിന്നത് എന്നായിരുന്നു എതിര്‍ക്കുന്നവരുടെ വാദം. എന്നാല്‍ ലോകപ്പിനുളള ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഏറ്റവും മികച്ച ബൗളിംഗ് ഓപ്ഷനുകളിൽ ഒന്ന് അശ്വിനായിരിക്കുമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.

ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും അശ്വിനെ കളിപ്പിക്കാന്‍ ടീം മാനേജ്മെന്‍റ് ശ്രമിക്കണമെന്നും ഹര്‍ഭജന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മധ്യനിരയില്‍ കൂടുതല്‍ ഇടം കൈയന്‍മാരുള്ള ടീമുകള്‍ക്കെതിരെ അശ്വിനെ കളിപ്പിക്കുന്ന കാര്യമാണ് ടീം മാനേജ്മെന്‍റ് ഇപ്പോള്‍ ആലോചിക്കുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്നാല്‍ വലംകൈയന്‍മാര്‍ക്കെതിരെ ഓഫ് സ്പിന്നര്‍ക്ക് പന്തെറിയാന്‍ കഴിയില്ല എന്നൊന്നുമില്ല. അതുകൊണ്ടുതന്നെ എല്ലാ ടീമുകള്‍ക്കെതിരെയും അദ്ദേഹത്തെ കളിപ്പിക്കണമെന്നാണ് എന്‍റെ അഭിപ്രായം.

ആദ്യം വെള്ള ജേഴ്സിയും ചുവന്ന പന്തും, പിന്നീട് നിറം മാറി; ലോകകപ്പ് കളറായതിന് പിന്നിലെ കാരണം

ഞാനായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റനെങ്കില്‍, അല്ലെങ്കില്‍ ഞാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ ഭാഗമായിരുന്നുവെങ്കില്‍ അശ്വിനെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുമായിരുന്നു. എന്‍റെ ടീമിലെ ഏറ്റവും മികച്ച 5 ബൗളര്‍മാരില്‍ ഒന്നാമതോ രണ്ടാമതോ അശ്വിന്‍റെ പേരുണ്ടാവുമായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഏഷ്യാ കപ്പിനിടെ അക്സറിന് പരിക്കേറ്റതോടെ ഓസ്ട്രേലിയക്കെതിരാ ഏകദിന പരമ്പരയില്‍ ഇന്ത്യ അശ്വിനും വാഷിംഗ്ടണ്‍ സുന്ദറിനും ടീമില്‍ അവസരം നല്‍കിയിരുന്നു. ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് കളികളിലും അവസരം ലഭിച്ച അശ്വിന്‍ ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റും രണ്ടാം മത്സരതതില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി തിളങ്ങുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ലോകകപ്പ് ടീമിലേക്ക് വിളിയെത്തിയത്. നേരത്തെ പ്രഖ്യാപിച്ച ലോകകപ്പ് പ്രാഥമിക സ്ക്വാഡില്‍ അക്സര്‍ ഉള്‍പ്പെടെ മൂന്ന് ഇടം കൈയന്‍ സ്പിന്നര്‍മാരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കൂടുതല്‍ ഇടം കൈയന്‍ ബാറ്റര്‍മാരുള്ള ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ഓഫ് സ്പിന്നറുടെ അഭാവം തിരിച്ചടിയാവുമെന്ന് ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഇന്ത്യ തിരിച്ചറിഞ്ഞതോടെയാണ് ലോകകപ്പ് ടീമില്‍ അശ്വിന് അവസരമൊരുങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ താരലേലം ഇന്ന്; ടീമുകള്‍ക്ക് ശേഷിക്കുന്ന തുകയും, ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന താരങ്ങളേയും അറിയാം
ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ