
മുംബൈ: ടീം ഇന്ത്യയുടെയും പാകിസ്ഥാന്‍റേയും താരങ്ങളെ മാത്രം വച്ച് എക്കാലത്തെയും മികച്ച ഏകദിന ഇലവന്‍ തെരഞ്ഞെടുത്താല്‍ എങ്ങനെയുണ്ടാവും. താരങ്ങളുടെ തെരഞ്ഞെടുപ്പില്‍ വലിയ വിവാദത്തിന് കാരണമായേക്കാവുന്ന ഈ സാഹസത്തിന് മുതിര്‍ന്നിരിക്കുകയാണ് പാക് പേസ് ഇതിഹാസം വസീം അക്രം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നപ്പോള്‍ ഇരു ടീമുകളുടെയും നിലവിലെ നായകന്‍മാരായ രോഹിത് ശര്‍മ്മയെയും ബാബര്‍ അസമിനേയും അക്രം ഇലവനിലേക്ക് അടുപ്പിച്ചില്ല.
ലോകകപ്പിന് മുന്നോടിയായി ഫോക്‌സ് ക്രിക്കറ്റിനോടാണ് എക്കാലത്തെയും മികച്ച ഇന്ത്യ- പാക് ഏകദിന ഇലവനെ കുറിച്ച് വസീം അക്രം സംസാരിച്ചത്.
'സയീദ് അന്‍വറും വീരേന്ദര്‍ സെവാഗുമാണ് ഓപ്പണര്‍മാര്‍. എന്‍റെ ഇലവനില്‍ മൂന്നാം നമ്പര്‍ ബാറ്ററാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അതികഠിനമാണ് നാലാം നമ്പര്‍ താരത്തെ കണ്ടെത്തുക. മുഹമ്മദ് യൂസഫ്, ബാബര്‍ അസം, ജാവേദ് മിയാന്‍ദാദ്, സഹീര്‍ അബ്ബാസ്, മിസ്‌ബാ ഉള്‍ ഹഖ്, ഇന്‍സമാം ഉള്‍ ഹഖ്, രോഹിത് ശര്‍മ്മ എന്നിവരുണ്ടെങ്കിലും മിയാന്‍ദാദിനെയാണ് തെരഞ്ഞെടുക്കുക. ബാറ്റിംഗും ഫീല്‍ഡിംഗുമാണ് അദേഹത്തെ തെരഞ്ഞെടുക്കാന്‍ കാരണം. രോഹിത്തിനെ ഉള്‍പ്പെടുത്താന്‍ കഴിയാത്തതില്‍ ദുഖമുണ്ട്. വിരാട് കോലി അഞ്ചാമത് ബാറ്റ് ചെയ്യും. കപില്‍ ദേവും ഇമ്രാന്‍ ഖാനുമാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ടീമിന്‍റെ ക്യാപ്റ്റനും ഇമ്രാനായിരിക്കും. ഇമ്രാന്‍ ആറും കപില്‍ ഏഴും സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യും. എന്‍റെ ഹീറോയാണ് കപില്‍ ദേവ്. ഇന്ത്യന്‍ ഇതിഹാസം എം എസ് ധോണിയായിരിക്കും എട്ടാം നമ്പര്‍ ബാറ്ററും വിക്കറ്റ് കീപ്പറും. സാഖ്‌ലൈന്‍ മുഷ്‌താഖായിരിക്കും ടീമിലെ ഏക സ്‌പിന്നര്‍. ഈ ടീമിനെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ല. ജസ്പ്രീത് ബുമ്രയും വഖാര്‍ യൂനിസും പേസ് നിര പൂര്‍ത്തിയാക്കും' എന്നും വസീം അക്രം വ്യക്തമാക്കി.
അക്രത്തിന്‍റെ ഇലവന്‍
സയീദ് അന്‍വര്‍, വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ജാവേദ് മിയാന്‍ദാദ്, വിരാട് കോലി, ഇമ്രാന്‍ ഖാന്‍ (ക്യാപ്റ്റന്‍), കപില്‍ ദേവ്, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍) സാഖ്‌ലൈന്‍ മുഷ്‌താഖ്, ജസ്പ്രീത് ബുമ്ര, വഖാര്‍ യൂനിസ്.
Read more: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അല്ലാതെ മറ്റാര്; സച്ചിന്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഗ്ലോബല്‍ അംബാസഡര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!