
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ തകര്‍പ്പൻ സെഞ്ചുറി നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ് അഭിനന്ദനവുമായി മുംബൈ ഇന്ത്യൻസ് താരങ്ങള്‍. ഇന്നിംഗ്സിലെ അവസാന പന്തില്‍ ബൗണ്ടറിയടിച്ചാണ് സഞ്ജു 54 പന്തില്‍ സെഞ്ചുറി തികച്ചത്. സെഞ്ചുറി അടിച്ചതിനൊപ്പം ചെന്നൈയെ 200 കടത്തി വാംഖഡെയില്‍ മികച്ച സ്കോര്‍ ഉറപ്പാക്കുകകയും ചെയ്തു. ഈ സീസണിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്.
സഞ്ജു സെഞ്ചുറി നേടിയതിന് പിന്നാലെ ചെന്നൈ ഇന്നിംഗ്സ് അവസാനിച്ചു. ഇതിന് പിന്നാലെ സഞ്ജുവിനെ അഭിനന്ദിക്കാന്‍ ആദ്യമെത്തിയവരില്‍ ഒരാള്‍ മുംബൈയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയായിരുന്നു. നേരത്തെ ബുംറക്കെതിരെ സഞ്ജു ഐപിഎല്‍ കരിയറിലെ തന്‍റെ ആദ്യ സിക്സ് നേടിയിരുന്നു. സഞ്ജുവിന് കൈ കൊടുത്ത് അഭിനന്ദിച്ചതിന് പിന്നാലെ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും സഞ്ജുവിന് അഭിന്നദിക്കാനെത്തി. ചിരിയോടെ സഞ്ജുിവിനെ തോളില്‍ തട്ടി അഭിനന്ദിച്ചാണ് ഹാര്‍ദിക് ഗ്രൗണ്ട് വിട്ടത്. ഇതിന് പിന്നാലെ ഇന്ത്യൻ ടി20 ടീം നായകന്‍ കൂടിയായ സൂര്യകുമാര്‍ യാദവ് എത്തി സഞ്ജുവിനെ കെട്ടിപ്പിടിച്ചാണ് സന്തോഷം പങ്കുവെച്ചത്. മുംബൈ താരങ്ങള്‍ പോലും സഞ്ജുവിനെ ചേര്‍ത്തുപിടിക്കുന്ന കാഴ്ച ഗ്യാലറിയിലെ ആരാധകരെയും ആവേശത്തിലാഴ്ത്തി.
ചെന്നൈയുടെ വിക്കറ്റുകൾ ഒരുവശത്ത് തുടരെ വീഴുമ്പോഴും ക്രീസിൽ നങ്കൂരമിട്ടു കളിച്ച സഞ്ജു 10 ഫോറുകളും 6 സിക്സറുകളും അടക്കമാണ് സീസണിലെ രണ്ടാം സെഞ്ചുറിയിലെത്തിയത്.. 187 പ്രഹരശേഷിയിൽ ബാറ്റ് വീശിയ സഞ്ജു മുംബൈക്കെതിരെ ഒരു ചെന്നൈ താരം നേടുന്ന ആദ്യ സെഞ്ചുറി എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയാണ് ക്രീസ് വിട്ടത്. ഈ പ്രകടനത്തോടെ ഐപിഎൽ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ സഞ്ജു അഞ്ചാം സ്ഥാനത്തെത്തി (5 സെഞ്ചുറികൾ). അടുത്തിടെ നടന്ന ടി20 ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരത്തിന് പിന്നാലെ ഐപിഎല്ലിലെ ആദ്യ മൂന്ന് കളികളില്‍ നിരാശപ്പെടുത്തി സഞ്ജു പിന്നീട് ഫോമിലേക്ക് ഉയര്‍ന്നതോടെ ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!