അച്ഛനാകുന്നു; സന്തോഷം പങ്കിട്ട് ഹാര്‍ദിക് പാണ്ഡ്യ

Web Desk   | others
Published : May 31, 2020, 07:37 PM ISTUpdated : May 31, 2020, 08:06 PM IST
അച്ഛനാകുന്നു; സന്തോഷം പങ്കിട്ട് ഹാര്‍ദിക് പാണ്ഡ്യ

Synopsis

കാമുകിയ്ക്കൊപ്പമുള്ള ചിത്രങ്ങളും പാണ്ഡ്യ പങ്കുവച്ചു. തങ്ങളുടെ ജീവിതത്തിലെ പുതിയ ഘട്ടത്തിന് നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും വേണമെന്നും താരം പറയുന്നു. 

മുംബൈ: അച്ഛനാകാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. കാമുകിയും നടിയുമായി നടാഷ സ്റ്റാന്‍കോവിച്ചും താനും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ വിശദമാക്കി. കാമുകിയ്ക്കൊപ്പമുള്ള ചിത്രങ്ങളും പാണ്ഡ്യ പങ്കുവച്ചു. തങ്ങളുടെ ജീവിതത്തിലെ പുതിയ ഘട്ടത്തിന് നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും വേണമെന്നും താരം പറയുന്നു. പുതുവര്‍ഷ രാവിലാണ് ഇരുവരും വിവാഹ വാഗ്ദാനം നടത്തിയത്. 

 

സന്തോഷവാര്‍ത്ത പങ്കുവച്ച് നടാഷയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കാമുകിയുടെ സ്‌നേഹചുംബനം ഒരു പുഞ്ചിരിയോടെ ആസ്വദിക്കുന്ന പാണ്ഡ്യയുടെ ചിത്രം വൈറലായിരുന്നു. പാണ്ഡ്യ തന്നെയാണ് ഈ റൊമാന്റിക് സെല്‍ഫി ഫോണില്‍ പകര്‍ത്തിയത്. അഭിനയസാധ്യകള്‍ തേടി മുംബൈയിലെത്തിയ സൈബീരിയന്‍ സ്വദേശിയാണ് നടാഷ. ഈ വര്‍ഷം ജനുവരി ഒന്നിനാണ് നടാഷയുമായി പ്രണയിത്തിലാണെന്ന് പാണ്ഡ്യ വെളിപ്പെടുത്തിയത്. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളില്‍ കയ്യടി നേടിയ നടാഷ, ബിഗ് ബോസില്‍ ഒരു മാസം താമസിച്ചതോടെയാണ് ഏറെ അറിയപ്പെടുന്നത്. 

പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ടീമിന് പുറത്താണ് ഹാര്‍ദിക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിനത്തിലൂടെ തിരിച്ചുവരാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരമ്പര ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ട്വന്റി20 മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

PREV
click me!

Recommended Stories

ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ദക്ഷിണാഫ്രിക്ക, ശുഭ്മാന്‍ ഗില്‍ ഓപ്പണര്‍, സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിൽ ഇടമില്ല
ഒരു വിക്കറ്റ് അകലെ ജസ്പ്രീത് ബുമ്രയെ കാത്തിരിക്കുന്നത് മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത ചരിത്രനേട്ടം