
മുംബൈ: മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചുവന്നതിലും ക്യാപ്റ്റനാക്കിയതിലും ആരാധകര്‍ക്ക് ഇപ്പോഴും പ്രതിഷേധം അടങ്ങിയിട്ടില്ല. ഇതിനിടെ ഹാര്‍ദ്ദിക് രണ്ട് വര്‍ഷം മുമ്പ് ഗുജറാത്ത് നായകനായി പോയതിനുശേഷം നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒപ്പം രോഹിത് അതിന് നല്‍കിയ മറുപടിയും.
ഗുജറാത്തിലേക്ക് മാറിയശേഷം റോബിന്‍ ഉത്തപ്പക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുംബൈ ഇന്ത്യന്‍സിനെയും ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും തമ്മില്‍ ഹാര്‍ദ്ദിക് താരതമ്യം ചെയ്തത്. ഐപിഎല്ലില്‍ രണ്ട് തരത്തില്‍ കിരീടം നേടാം. ഒന്ന് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കളിക്കാരെ ടീമിലെത്തിച്ച് കിരീടം നേടാം. മംബൈ ഇന്ത്യന്‍സ് പിന്തുടരുന്നത് ഈ രീതിയാണ്.
രണ്ട് ജയിക്കാനുള്ള മികച്ച സാഹചര്യങ്ങള്‍ ഒരുക്കി കൊടുത്ത് കിരീടം നേടുന്നതാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ചെയ്യുന്നതുപോലെ. അവിടെ കളിക്കാര്‍ സൂപ്പര്‍ താരങ്ങളാവണമെന്നില്ല. കളിക്കാരാരായാലും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് ഉറപ്പാക്കുന്നു. അതുവഴി കിരീടത്തിലെത്തുന്നു. എനിക്കിഷ്ടം ചെന്നൈയുടെ രീതിയോടാണ്-ഹാര്‍ദ്ദിക് പറഞ്ഞു.
എന്നാല്‍ മറ്റൊരു അഭിമുഖത്തില്‍ ഇതിന് രോഹിത് നല്‍കിയ മറുപടിയും ചേര്‍ത്തുള്ള വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും ട്രെന്‍ഡിങാവുന്നത്. മുംബൈ സൂപ്പര്‍ താരങ്ങളെ മാത്രം സ്വന്തമാക്കുന്ന ടീം അല്ലെന്നും പ്രതിഭകളെ കണ്ടെത്തി അവരെ സൂപ്പര്‍ താരങ്ങളാക്കി വളര്‍ത്തുകയാണ് മുംബൈ ചെയ്യുന്നതെന്നും രോഹിത് പറഞ്ഞു. ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും വരുമ്പോള്‍ സൂപ്പര്‍ താരങ്ങളായിരുന്നില്ല. അവര്‍ മുംബൈയിലെത്തിയശേഷമാണ് സൂപ്പര്‍ താരങ്ങളായി വളര്‍ന്നത്.
അതുപോലെയാണ് തിലക് വര്‍മയും നെഹാല്‍ വധേരയുമെല്ലാം ഭാവിയില്‍ മുംബൈയുടെ സൂപ്പര്‍ താരങ്ങളാവാന്‍ കവിവുള്ളവരാണ്. അപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ട് മുംബൈ കരുത്തരാണ് എന്ന് പറയാനാവില്ല. പ്രതിഭകളെ കണ്ടെത്താനുള്ള കഴിവും അവരെ സൂപ്പര്‍ താരങ്ങളാി വളര്‍ത്തിക്കൊണ്ടുവരാനുള്ള മിടുക്കുമാണ് മുംബൈയെ വ്യത്യസ്തമാക്കുന്നതെന്നുമായിരുന്നു രോഹിത്തിന്‍റെ മറുപടിയുടെ ചുരുക്കം. ഇപ്പോള്‍ ഹാര്‍ദ്ദിക് വീണ്ടും മുംബൈയില്‍ തിരിച്ചെത്തുകയും ക്യാപ്റ്റാനകുകയും ചെയ്തതോടെയാണ് ഈ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യപകമായി ഷെയര്‍ ചെയ്യപ്പടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക