ഐപിഎല്‍ താരലേലം: ഇവര്‍ രണ്ട് പേര്‍ 14 കോടി കടക്കും, ഷാരൂഖിന് മോഹവില, രച്ചിന്‍ അത്രപോരാ; പ്രവചിച്ച് അശ്വിന്‍

Published : Dec 18, 2023, 09:19 AM ISTUpdated : Dec 19, 2023, 08:50 AM IST
ഐപിഎല്‍ താരലേലം: ഇവര്‍ രണ്ട് പേര്‍ 14 കോടി കടക്കും, ഷാരൂഖിന് മോഹവില, രച്ചിന്‍ അത്രപോരാ; പ്രവചിച്ച് അശ്വിന്‍

Synopsis

ഐപിഎല്‍ താരലേലത്തിന് മുമ്പ് തന്‍റെ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഡിസംബര്‍ 19ന് ദുബായില്‍ നടക്കുകയാണ്. ആകെ 77 താരങ്ങളുടെ ഒഴിവാണ് ലേലത്തില്‍ നികത്തപ്പെടേണ്ടത് എങ്കില്‍ 333 കളിക്കാരുടെ വിശാലമായ പട്ടികയാണ് ലേലമേശയില്‍ എത്തുക. ഇതില്‍ 214 പേര്‍ ഇന്ത്യന്‍ താരങ്ങളും 119 ആളുകള്‍ വിദേശികളും രണ്ട് പേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ടീമുകള്‍ സ്വന്തമാക്കേണ്ട 77 താരങ്ങളില്‍ 30 പേര്‍ വിദേശികളാണ്. ലേലത്തിനുള്ള 116 താരങ്ങള്‍ ക്യാപ്ഡ് പ്ലെയര്‍സും 215 ആളുകള്‍ അണ്‍ക്യാപ്‌ഡുമാണ്. 

ഐപിഎല്‍ താരലേലത്തിന് മുമ്പ് തന്‍റെ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. താരങ്ങളെ അഞ്ച് സ്ലോട്ടുകളായി ക്രമീകരിച്ചാണ് അശ്വിന്‍റെ പ്രവചനം. ഡിഫന്‍സ് 2-4 കോടി, ഡ്രൈവ് 4-7 കോടി, പുള്‍ 7-10 കോടി, സ്ലോഗ് 10-14 കോടി, ഹെലികോപ്റ്റര്‍ ഷോട്ട് 14 കോടിയിലധികം എന്നിങ്ങനെയാണ് അശ്വിന്‍ നല്‍കിയിരിക്കുന്ന പ്രൈസ്‌ടാഗ്. പഞ്ചാബ് കിംഗ്സ് കൈവിട്ട തമിഴ്നാട് ബാറ്റര്‍ ഷാരൂഖ് ഖാന് 10നും 14 കോടിക്കും ഇടയില്‍ ലഭിക്കും എന്നതാണ് അശ്വിന്‍റെ ഏറ്റവും വലിയ പ്രവചനങ്ങളിലൊന്ന്. ന്യൂസിലന്‍ഡിന്‍റെ ഏകദിന ലോകകപ്പ് സ്റ്റാര്‍ രച്ചിന്‍ രവീന്ദ്രയ്ക്ക് ഏഴ് കോടി രൂപ വരെ ലഭിക്കാം, ഐപിഎല്‍ 2021ലെ പര്‍പിള്‍ ക്യാപ് ജേതാവ് ഹര്‍ഷല്‍ പട്ടേലിന് 7-10 കോടി ലഭിക്കാം, മറ്റൊരു ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിന് 7 കോടി രൂപ വരെ ലഭിക്കാം എന്നും അശ്വിന്‍ പ്രവചിക്കുന്നു.

ലേലത്തിലുള്ള ഓസ്ട്രേലിയന്‍ പേസര്‍മാരായ പാറ്റ് കമ്മിന്‍സിനും മിച്ചല്‍ സ്റ്റാര്‍ക്കിനും 14 കോടിയിലധികം ഇന്ത്യന്‍ രൂപ ലഭിക്കും എന്ന വമ്പന്‍ പ്രവചനം അശ്വിന്‍ നടത്തുന്നുണ്ട്. ലോകകപ്പില്‍ തിളങ്ങിയ ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡിന് 2-4 കോടി രൂപയാണ് അശ്വിന് മതിപ്പുവില കാണുന്നത്. ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരങ്കയ്ക്ക് 14 കോടി രൂപ വരെ സാധ്യതയും അശ്വിന്‍ കാണുന്നു. ലോകകപ്പിലെ പ്രകടനം വച്ച് നോക്കുമ്പോള്‍ രച്ചിന്‍ രവീന്ദ്രയ്ക്ക് ഇതിലുമേറെ തുക പലരും സ്വപ്നം കാണുന്നുണ്ട്. 

Read more: 'ടീം ഇന്ത്യക്കും താഴെയാടോ മുംബൈ ഇന്ത്യന്‍സ്'; രോഹിത് ശ‍ര്‍മ്മ ട്വന്‍റി 20 ലോകകപ്പില്‍ നയിക്കും- റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും