യുവതാരം വീണ്ടും പരിക്കിന്റെ പിടിയില്‍: ഇന്ത്യക്ക് ആശങ്ക

Published : Oct 01, 2019, 07:16 PM IST
യുവതാരം വീണ്ടും പരിക്കിന്റെ പിടിയില്‍: ഇന്ത്യക്ക് ആശങ്ക

Synopsis

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ ഇല്ലാത്ത പാണ്ഡ്യക്ക് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയും നഷ്ടമാകുമെന്ന് ഉറപ്പായി.

മുംബൈ: ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ പരിക്കില്‍ ഇന്ത്യക്ക് വീണ്ടും ആശങ്ക. നടുവിനേറ്റ പരിക്ക് ഭേദമാകാത്തതിനാല്‍ പാണ്ഡ്യ ശസ്ത്രക്രിയക്ക് വിധേയനാകുമെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയക്ക് വിധേയനായാല്‍ അഞ്ച് മാസത്തേക്ക് എങ്കിലും പാണ്ഡ്യക്ക് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും.

കൂടുതല്‍ പരിശോധനകള്‍ക്കായി പാണ്ഡ്യ ലണ്ടനിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ ഇല്ലാത്ത പാണ്ഡ്യക്ക് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയും നഷ്ടമാകുമെന്ന് ഉറപ്പായി. ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റതിന് പിന്നാലെയാണ് പാണ്ഡ്യയുടെ പരിക്കും ഇന്ത്യക്ക് ആശങ്കയേറ്റുന്നത്.

ഏഷ്യാ കപ്പിനിടെ പരിക്കേറ്റപ്പോള്‍ ഹര്‍ദ്ദികിനെ ചികിത്സിച്ചത് ലണ്ടനിലെ ഡോക്ടറായിരുന്നു. അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരമാവും പാണ്ഡ്യയെന്നാണ് വിലയിരുത്തുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യയുടെ വിധി നിശ്ചയിക്കുക വിൻഡീസ്-ദക്ഷിണാഫ്രിക്ക പോരാട്ടം, പ്രോട്ടീസിന്‍റെ ജയത്തിനായി പ്രാര്‍ത്ഥിച്ച് ടീം ഇന്ത്യ
ടി20 ലോകകപ്പില്‍ റണ്‍മല താണ്ടിയ 10 ടീമുകള്‍; ഇളക്കം തട്ടാതെ ശ്രീലങ്കയുടെ ഹിമാലയന്‍ സ്‌കോര്‍, ആര് മറികടക്കും ലങ്കയെ?