
മുംബൈ: ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി ബിസിസിഐ ഉയര്‍ത്തികൊണ്ടുവരുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. അതുകൊണ്ടുതന്നെയാണ് ടി20 ലോകകപ്പിന് ശേഷം ഹാര്‍ദിക്കിനെ ടി20 ടീമിന്റെ ക്യാപ്റ്റനാക്കിയതും. മാത്രമല്ല, ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും ഹാര്‍ദിക്കിനാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ വിജയത്തിലേക്ക് നയിച്ചതോടെയാണ് ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.
ഈ വര്‍ഷം ന്യൂസിലന്‍ഡ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഡെപ്യൂട്ടിയും ഹാര്‍ദിക്കായിരുന്നു. ഇതില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത്തിന് പകരം രണ്ട് മത്സരങ്ങളില്‍ ടീമിനെ നയിക്കുകയും ചെയ്തു. എന്നാല്‍ ടി20 പരമ്പരയില്‍ ഹാര്‍ദിക് നയിച്ച ഇന്ത്യന്‍ ടീം 3-2ന് തോല്‍ക്കുകയാണുണ്ടായത്. താരത്തിന്റെ ക്യാപ്റ്റന്‍സി വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു.
ഇപ്പോള്‍ താരത്തെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ജസ്പ്രിത് ബുമ്രയെ കൊണ്ടുവന്നേക്കും. അതിന്റെ മുന്നോടിയായിട്ടാണ് പരിക്ക് മാറിയെത്തിയ ബുമ്രയെ അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിന്റെ ക്യാപ്റ്റനാക്കി നിയമിച്ചതും.
ഇന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ... ''വൈസ് ക്യാപ്റ്റന്‍സി കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവരുമെന്നുള്ള കാര്യമുറപ്പാണ്. ഹാര്‍ദിക്കിന് ഒട്ടും എളുപ്പമാവില്ല കാര്യങ്ങള്‍. ഹാര്‍ദിക്കിന് മുമ്പ് ബുമ്ര ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നുവെന്നുള്ള ഓര്‍മവേണം. സീനിയോരിറ്റി ബുമ്രയ്ക്ക് തന്നെയാണ്. 2022 ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ വൈസ് ക്യാപ്റ്റനും ബുമ്രയായിരുന്നു. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിനും ലോകകപ്പിലും ബുമ്ര വൈസ് ക്യാപ്റ്റനാവുന്നത് തള്ളി കളയാനാവില്ല.'' പിടിഐ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!