വിക്കറ്റ് വേട്ടയുമായി ഹാർദിക് പാണ്ഡ്യയുടെ പകരക്കാരൻ; ഓസ്‌ട്രേലിയ എക്കെതിരെ ഇന്ത്യ എക്ക് 275 റണ്‍സ് വിജയലക്ഷ്യം

Published : Oct 06, 2026, 07:45 PM IST
Suryansh Shedge

Synopsis

ഏഴ് ഓവറിൽ 40 റൺസ് മാത്രം വഴങ്ങിയാണ് സൂര്യാൻശ് നാല് വിക്കറ്റുകൾ വീഴ്ത്തിയത്. വിൽ സതർലൻഡ് (77), നിഖിൽ ചൗധരി, ടോഡ് മർഫി, സ്പെൻസർ ജോൺസൺ എന്നിവരുടെ വിക്കറ്റുകളാണ് സൂര്യാൻശ് സ്വന്തമാക്കിയത്.

പുതുച്ചേരി: ഓസ്‌ട്രേലിയ എ-യ്‌ക്കെതിരായ ഒന്നാം അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഇന്ത്യ എ ടീമിന് 275 റണ്‍സ് വിജയലക്ഷ്യം. പുതുച്ചേരി സിചെം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരക്കാരനായി ടീമിലെത്തിയ മുംബൈ ഓൾറൗണ്ടർ സൂര്യാൻശ് ഷെഡ്ഗെയുടെ നാലു വിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയയെ 274 റണ്‍സില്‍ ഒതുക്കാൻ ഇന്ത്യക്ക് സഹായകകരമായത്.

ഏഴ് ഓവറിൽ 40 റൺസ് മാത്രം വഴങ്ങിയാണ് സൂര്യാൻശ് നാല് വിക്കറ്റുകൾ വീഴ്ത്തിയത്. വിൽ സതർലൻഡ് (77), നിഖിൽ ചൗധരി, ടോഡ് മർഫി, സ്പെൻസർ ജോൺസൺ എന്നിവരുടെ വിക്കറ്റുകളാണ് സൂര്യാൻശ് സ്വന്തമാക്കിയത്. 123 റണ്‍സെടുത്ത നഥാന്‍ മക്‌സ്വീനിയുടെ സെഞ്ചുറിയാണ് സന്ദര്‍ശകര്‍ക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റൻ വില്‍ സതര്‍ലാന്‍ഡ് 77 റണ്‍സെടുത്തപ്പോള്‍ മറ്റാര്‍ക്കും ഓസീസ് നിരയില്‍ തിളങ്ങാനായില്ല. അഞ്ചാം വിക്കറ്റിൽ നാഥൻ മക്‌സ്വീനിയും സതർലൻഡും ചേർന്ന് പടുത്തുയർത്തിയ 141 റൺസിന്‍റെ ശക്തമായ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയൻ ഇന്നിങ്സിന് കരുത്തായത്. 135 പന്തിൽ നിന്നാണ് മക്സ്വീനി 123 റൺസ് നേടിയത്.

ഒരു ഘട്ടത്തിൽ 87 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തകർച്ചയിലായിരുന്ന ഓസ്‌ട്രേലിയയെ ആറാം വിക്കറ്റ് കൂട്ടുക്കെട്ടാണ് 270 കടത്തിയത്. ഇന്ത്യക്ക് വേണ്ടി സൂര്യൻശിന് പുറമെ യാഷ് താക്കൂർ മൂന്ന് വിക്കറ്റുകളും അർഷാദ് ഖാൻ രണ്ട് വിക്കറ്റും നിഷാന്ത് സിന്ധു ഒരു വിക്കറ്റും വീഴ്ത്തി.

275 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയും തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഓസ്ട്രേലിയ എക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ എ 17 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലാണ്. 26 റണ്‍സുമായി രജത് പാട്ടീദാറും 14 റണ്‍സോടെ നിഷാന്ത് സിന്ധുവും ക്രീസില്‍. സായ് സുദര്‍ശന്‍(1), പ്രഭ്‌സിമ്രാന്‍ സിംഗ്(17),ദേവ്ദത്ത് പടിക്കല്‍(0), ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ്(15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആദ്യ ടി20യിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടി ഇന്ത്യ; സഞ്ജു ടീമിൽ, വൈഭവ് സൂര്യവംശിയില്ല; ബൗളിംഗ് തിരഞ്ഞെടുത്ത് ശ്രേയ്യസ്
'ആ റൺഔട്ട് ഹൃദയഭേദകമായിരുന്നു', ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ ഹര്‍മന്‍പ്രീതിനെക്കുറിച്ച് അഭിജീത് ദിപ്കെ