ഹര്‍മന്‍പ്രീതും പൂജയും ആശുപത്രിയില്‍! ലോകകപ്പില്‍ ഓസീസ് വനിതകള്‍ക്കെതിരായ സെമിക്ക് മുമ്പ് ഇന്ത്യക്ക് തിരിച്ചടി

Published : Feb 23, 2023, 02:29 PM IST
ഹര്‍മന്‍പ്രീതും പൂജയും ആശുപത്രിയില്‍! ലോകകപ്പില്‍ ഓസീസ് വനിതകള്‍ക്കെതിരായ സെമിക്ക് മുമ്പ് ഇന്ത്യക്ക് തിരിച്ചടി

Synopsis

ഇരുവരും കളിക്കുമോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ബിസിസിഐ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവും നടത്തിയിട്ടില്ല. ഒരാള്‍ക്കെങ്കിലും മത്സരം നഷ്ടമാവുമെന്നാണ് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ പുറത്തുവിടുന്ന വിവരം.

കേപ്ടൗണ്‍: ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഓള്‍റൗണ്ടര്‍ പൂജ വസ്ത്രകര്‍ എന്നിവരെ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ എന്താണ് അസുഖമെന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇരുവരും തിങ്കളാഴ്ച്ച തന്നെ അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. 

ഇരുവരും കളിക്കുമോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ബിസിസിഐ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവും നടത്തിയിട്ടില്ല. ഒരാള്‍ക്കെങ്കിലും മത്സരം നഷ്ടമാവുമെന്നാണ് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ പുറത്തുവിടുന്ന വിവരം. കേപ്ടൗണില്‍ വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. സെമി ഫൈനലെങ്കിലും ഇന്ത്യക്ക് ഫൈനലിന് തുല്യമാണ് ഓസ്‌ട്രേലിയക്കെതിരായ പോരാട്ടം.

ടൂര്‍ണമെന്റില്‍ ഇതുവരെ നാല് മത്സരങ്ങലാണ് ഹര്‍മന്‍പ്രീത് കളിച്ചത്. 66 റണ്‍സ് മാത്രണ് സമ്പാദ്യം. ഹര്‍മന്‍പ്രീതിന് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹര്‍ലീന്‍ ഡിയോല്‍ പകരമെത്തും. എന്നാല്‍ പൂജയുടെ പകരക്കാരിയെ കണ്ടെത്തുക എളുപ്പമല്ല. പേസ് ബൗളര്‍ ഔള്‍റൗണ്ടറായ ശിഖ പാണ്ഡെ നിലവില്‍ ടീമില്‍ കളിക്കുന്നുണ്ട്. പകരം സ്പിന്നറായ രാധ യാദവിനേയോ പേസര്‍ അഞ്ജലി ശര്‍വാണിയേയോ കളിപ്പിക്കേണ്ടി വരും.

നിലവില്‍ ടി20 ലോകകപ്പ് ചാംപ്യന്മാരാണ് ഓസ്‌ട്രേലിയ. മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യയെ തോല്‍പിച്ചാണ് ഓസീസ് വനിതകള്‍ അഞ്ചാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഓസിസ് കരുത്തിന് മുന്നില്‍ ഇന്ത്യക്ക് അടിതെറ്റി. ഏറ്റവുമൊടുവില്‍ ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളുടെ പരമ്പരയും 4-1ന് ഓസീസ് സ്വന്തമാക്കി. ഗ്രൂപ്പില്‍ എല്ലാ കളിയും ജയിച്ചാണ് ഓസീസ് സെമിക്കിറങ്ങുന്നത്. ഇന്ത്യയാവട്ടെ ഇംഗ്ലണ്ടിനോട് തോറ്റ് ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തായി.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ഷെഫാലി വര്‍മ, സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍/ ഹര്‍ലീന്‍ ഡിയോള്‍, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍/ അഞ്ജലി ശര്‍വാണി, ശിഖ പാണ്ഡെ, രാധാ യാദവ്, രാജേശ്വരി ഗെയ്കവാദ്, രേണുക സിംഗ്.

ഓസ്‌ട്രേലിയ:  ബേത് മൂണി, എല്ലിസ് പെറി, മെഗ് ലാന്നിംഗ്, അഷ്‌ലി ഗാര്‍നര്‍, തഹ്ലിയ മഗ്രാത്, ഗ്രേസ് ഹാരിസ്, ജോര്‍ജിയ വറേഹം, അന്നബെല്‍ സതര്‍ലന്‍ഡ്, അലാന കിംഗ, മേഗന്‍ ഷട്ട്, ഡാര്‍സി ബ്രൗണ്‍.

ഡല്‍ഹി കാപിറ്റല്‍സിനെ ഡേവിഡ് വാര്‍ണര്‍ നയിക്കും; വൈസ് ക്യാപ്റ്റനായി ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍