വനിതാ ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് നയിക്കും, മലയാളി താരങ്ങള്‍ക്ക് ഇടം നേടാന്‍ സാധിച്ചില്ല

Published : May 02, 2026, 07:30 PM IST
Harmanpreet Kaur

Synopsis

2026ലെ വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും. പരിക്കിൽ നിന്ന് മുക്തരായി യാസ്തിക ഭാട്ടിയയും രാധ യാദവും ടീമിൽ തിരിച്ചെത്തിയപ്പോൾ, യുവ പേസർ നന്ദിനി ശർമ്മയ്ക്ക് ആദ്യമായി അവസരം ലഭിച്ചു. മലയാളി താരങ്ങൾക്ക് ടീമിൽ ഇടം നേടാനായില്ല.

മുംബൈ: 2026 വനിതാ ടി20 ലോകകപ്പിനും അതിനു മുന്നോടിയായുള്ള ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരിക്കിനെത്തുടര്‍ന്ന് വിട്ടുനിന്ന പ്രമുഖ താരം യാസ്തിക ഭാട്ടിയയും സ്പിന്നര്‍ രാധ യാദവും ടീമിലേക്ക് തിരിച്ചെത്തിയതാണ് പ്രധാന ആകര്‍ഷണം. സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമിനെ തിരഞ്ഞെടുത്തത്. 2025 സെപ്റ്റംബറില്‍ കാല്‍മുട്ടിനേറ്റ ഗുരുതരമായ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ യാസ്തിക ഭാട്ടിയ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടീമില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പും ഡബ്ല്യുപിഎല്ലും താരത്തിന് നഷ്ടമായിരുന്നു.

അതേസമയം, ഏകദേശം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാധ യാദവ് ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഇന്ത്യ എ ടീമിനെ എമര്‍ജിംഗ് ഏഷ്യ കപ്പ് കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് രാധയ്ക്ക് തുണയായത്. ഡബ്ല്യുപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി ഹാട്രിക് നേടി ചരിത്രം കുറിച്ച യുവ പേസര്‍ നന്ദിനി ശര്‍മ ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു. കാശ്വി ഗൗതം, അമന്‍ജോത് കൗര്‍ എന്നിവര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് 24 വയസ്സുകാരിയായ നന്ദിനിക്ക് അവസരം ലഭിച്ചത്. ഡബ്ല്യുപിഎല്‍ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ നന്ദിനി വീഴ്ത്തിയിരുന്നു.

ഭാരതി ഫുല്‍മാലി, അനുഷ്‌ക ശര്‍മ എന്നിവരും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. അതേസമയം, ജൂനിയര്‍ ക്രിക്കറ്റില്‍ നിന്ന് ശ്രദ്ധിക്കപ്പെട്ട കമാലിനി, വൈഷ്ണവി ശര്‍മ എന്നിവര്‍ക്ക് ഇത്തവണ ടീമിലിടം നേടാനായില്ല. മലയാളി താരങ്ങളാരും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

ലോര്‍ഡ്സ് ടെസ്റ്റ് ടീം

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ടെസ്റ്റിനുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. നന്ദിനി ശര്‍മ്മയും ഭാരതി ഫുല്‍മാലിയും ടെസ്റ്റ് ടീമിലും ഇടംനേടി. ലോകകപ്പ് ടീമിലില്ലാത്ത ഹര്‍ലീന്‍ ഡിയോളിനെ ടെസ്റ്റ് മത്സരത്തിനായി പരിഗണിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം മെയ് 28ന് ടി20 പരമ്പരയോടെ ആരംഭിക്കും. തുടര്‍ന്ന് ജൂണ്‍ 12ന് വനിതാ ടി20 ലോകകപ്പിന് തുടക്കമാകും. ജൂണ്‍ 14-ന് ബര്‍മിംഗ്ഹാമില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ഇന്ത്യന്‍ ടി20 ലോകകപ്പ് ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ഷഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുല്‍മാലി, ദീപ്തി ശര്‍മ്മ, റിച്ച ഘോഷ്, ശ്രീ ചരണി, യാസ്തിക ഭാട്ടിയ, നന്ദിനി ശര്‍മ്മ, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂര്‍, ക്രാന്തി ഗൗഡ്, ശ്രീലങ്ക പാട്ടീല്‍, രാധ യാദവ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ടോസ് നഷ്ടം; ഇരു ടീമിലും മാറ്റം
ഐപിഎല്‍ 2026: ഒന്നല്ല, രണ്ടല്ല, തുടരെ മൂന്ന് വർഷം ഓറഞ്ച് ക്യാപ് കൈവിടാത്ത സംഘം