ഐപിഎല്‍ 2026: ഒന്നല്ല, രണ്ടല്ല, തുടരെ മൂന്ന് വർഷം ഓറഞ്ച് ക്യാപ് കൈവിടാത്ത സംഘം

Published : May 02, 2026, 01:25 PM IST
Sunrisers Hyderabad

Synopsis

2017, 2018, 2019 എഡിഷനുകളിലായിരുന്നു അപൂർവത. സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു ടീം

ഐപിഎല്ലില്‍ റണ്ണൊഴുക്ക് തുടരുമ്പോള്‍, ഓറഞ്ച് ക്യാപിന് ഇതുവരെ തലയുറപ്പിക്കാനായിട്ടില്ല. എന്നാല്‍, തുടരെ മൂന്ന് വർഷം ഓറഞ്ച് ക്യാപ് ഒരു ടീമിനൊപ്പം നിന്ന ചരിത്രമുണ്ട്, പിന്നീടോ മുൻപോ ആവർത്തിക്കാത്തൊരു പ്രതിഭാസം.

2017, 2018, 2019 എഡിഷനുകളിലായിരുന്നു അപൂർവത. സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു ടീം. 2017ല്‍ ഡേവിഡ് വാർണറിലൂടെയായിരുന്നു തുടക്കം. 14 മത്സരങ്ങളില്‍ നിന്ന് 641 റണ്‍സാണ് സീസണില്‍ ഇടം കയ്യൻ ബാറ്റര്‍ നേടിയത്. ഒരു സെഞ്ചുറിയും നാല് അര്‍ദ്ധ ശതകവും.

2018ല്‍ കെയിൻ വില്യംസണ്‍. 17 ഇന്നിങ്സുകളില്‍ നിന്ന് 735 റണ്‍സായിരുന്നു ടൂര്‍ണമെന്റിലെ വില്യംസണിന്റെ സമ്പാദ്യം. എട്ട് അര്‍ദ്ധ സെഞ്ചുറികളായിരുന്നു സണ്‍റൈസേഴ്‌സ് കുപ്പായത്തില്‍ വില്യംസണ്‍ നേടിയത്.

തൊട്ടടുത്ത സീസണില്‍ വാര്‍ണർ ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചു. അതും 692 റണ്‍സുമായി. വാർണറിനെ സംബന്ധിച്ച് അസാധാരണമായൊരു സീസണായിരുന്നു അത്. കളിച്ച 12 ഇന്നിങ്സില്‍ എട്ട് ഫിഫ്റ്റിയും ഒരു സെഞ്ചുറിയും.

2016ല്‍ വിരാട് കോലിയുടെ പീക്ക് സീസണ്‍ പിറന്നില്ലായിരുന്നെങ്കില്‍, അന്നും വാർണറിനായിരുന്നു സാധ്യത.

Powered By:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു നിരാശപ്പെടുത്തിയെങ്കിലും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി; വിക്കറ്റ് വേട്ടയില്‍ കാംബോജിനും മുന്നേറ്റം
കാംബോജിന് മൂന്ന് വിക്കറ്റ്, മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; 160 റണ്‍സ് വിജയലക്ഷ്യം