വനിതാ ഐപിഎല്‍: മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് നയിക്കും; ആദ്യ മത്സരം ഗുജറാത്ത് ജയന്റ്‌സിനെതിരെ

Published : Mar 02, 2023, 09:12 AM IST
വനിതാ ഐപിഎല്‍: മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് നയിക്കും; ആദ്യ മത്സരം ഗുജറാത്ത് ജയന്റ്‌സിനെതിരെ

Synopsis

കഴിഞ്ഞ ദിവസം ഗുജറാത്ത് ജയന്റ്സിനെ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ബേത് മൂണിയെ നിയമിച്ചിരുന്നു. വനിതാ ലീഗില്‍ ക്യാപ്റ്റനാക്കുന്ന രണ്ടാമത്തെ ഓസ്ട്രേലിയന്‍ താരമാണ് മൂണി.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി ഹര്‍മന്‍പ്രീത് കൗറിനെ നിയമിച്ചു. ശനിയാഴ്ച ഗുജറാത്ത് ജയന്റ്‌സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ആദ്യമത്സരം. മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 150 മത്സരം കളിക്കുന്ന ആദ്യ താരമായ ഹര്‍മന്‍പ്രീത് നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റനാണ്. താരലേലത്തില്‍ 1.8കോടി രൂപയ്ക്കാണ് ഹര്‍മന്‍പ്രീതിനെ മുംബൈ സ്വന്തമാക്കിയത്. അമേലി കെര്‍, പൂജ വസ്ത്രാകര്‍, യസ്തിക ഭാട്ടിയ തുടങ്ങിയവരും മുംബൈ നിരയിലുണ്ട്. ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സാണ് മുഖ്യ പരിശീലക. ജുലന്‍ ഗോസ്വാമിയാണ് ബൗളിംഗ് കോച്ചും ഉപദേഷ്ടാവും.

കഴിഞ്ഞ ദിവസം ഗുജറാത്ത് ജയന്റ്സിനെ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ബേത് മൂണിയെ നിയമിച്ചിരുന്നു. വനിതാ ലീഗില്‍ ക്യാപ്റ്റനാക്കുന്ന രണ്ടാമത്തെ ഓസ്ട്രേലിയന്‍ താരമാണ് മൂണി. നേരത്തെ, അഷ്ലി ഗാര്‍ഡ്നറെ ഗുജറാത്ത് ജയന്റ്സിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. യുപി വാരിയേഴ്സിനെ നയിക്കുന്നത് അലീസ ഹീലിയാണ്. വനിതാ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയ കിരീടം നേടുമ്പോള്‍ മൂണിയാണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 53 പന്തുകള്‍ നേരിട്ട  താരം പുറത്താവാതെ 74 റണ്‍സ് നേടിയിരുന്നു. മൂണിയുടെ കരുത്തില്‍ ഓസീസ് 157 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനാണ് സാധിച്ചത്. 

ടി20 ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് മൂണി. 83 മത്സരങ്ങളില്‍ 2350 റണ്‍സാണ് 29കാരിയുടെ സമ്പാദ്യം. 40.51 ശരാശരിയിലാണ് മൂണിയുടെ നേട്ടം. 124.60 സ്ട്രൈക്ക് റേറ്റുണ്ട് മൂണിക്ക്. ടി20യില്‍ രണ്ട് സെഞ്ചുറികളും താരം സ്വന്തം പേരില്‍ ചേര്‍ത്തു. 18 അര്‍ധ സെഞ്ചുറികളും മൂണിക്കുണ്ട്. ഇത്തരത്തിലൊരു വലിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് മൂണി പ്രസ്താവനയില്‍ വ്യക്തമാക്കി. 

ഗുജറാത്ത് ജയന്റ്സ് ടീം: ബേത് മൂണി, സ്നേഹ് റാണ, അഷ്ലി ഗാര്‍ഡ്നര്‍, സോഫിയ ഡങ്ക്ലി, അന്നാബെല്‍ സതര്‍ലാന്‍ഡ്, ഹര്‍ലീന്‍ ഡിയോള്‍, ഡിയേന്ദ്ര ഡോട്ടിന്‍, സബിനേനി മേഘ്ന, ജോര്‍ജിയ വറേഹം, മന്‍സി ജോഷി, ദയാലന്‍ ഹേമലത, മോണിക്ക പട്ടേല്‍, തനുജ് കന്‍വര്‍, സുഷ്മ വര്‍മ, ഹര്‍ലി ഗല, അശ്വനി കുമാരി, പരുനിക സിസോദിയ, ഷബ്നം ഷകീല്‍.

ബാറ്റിംഗില്‍ കിംഗ് കോലിയുടെ റെക്കോര്‍ഡിനൊപ്പം ഉമേഷ് യാദവ്; ഷമിക്ക് പിന്നാലെ മിന്നും നേട്ടം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍