തിലകിന് ഫിഫ്റ്റി നിഷേധിച്ച സംഭവം: ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണച്ച് ഹര്‍ഷ ഭോഗ്ല; മറുപടിയുമായി ഡിവില്ലിയേ്‌സ്

Published : Aug 11, 2023, 12:12 PM ISTUpdated : Aug 11, 2023, 12:20 PM IST
തിലകിന് ഫിഫ്റ്റി നിഷേധിച്ച സംഭവം: ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണച്ച് ഹര്‍ഷ ഭോഗ്ല; മറുപടിയുമായി ഡിവില്ലിയേ്‌സ്

Synopsis

സിക്‌സ് നേടുന്നതിന് മുമ്പ് ഹാര്‍ദിക്, തിലകിനോട് സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അവസാനം വരെ ക്രീസില്‍ നില്‍ക്കണമെന്നും കളി ഫിനിഷ് ചെയ്യണമെന്നും ഹാര്‍ദിക് തിലകിനോട് പറഞ്ഞു.

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍ തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി നേടാന്‍ അവസരം നല്‍കാതിരുന്ന ഹാര്‍ദിക് പാണ്ഡ്യക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹാര്‍ദിക് കാണിച്ചത് സ്വാര്‍ത്ഥതയാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. 17-ാം ഓവറിന്റെ അഞ്ചാം പന്തില്‍ ഹാര്‍ദിക് സിക്‌സടിച്ച് ഇന്ത്യയെ ജയിപ്പിക്കുമ്പോള്‍ തിലക് 49 റണ്‍സുമായി പുറത്താവാതെ ക്രീസിലുണ്ടായിരുന്നു. തിലകിനെ ഫിഫ്റ്റി അടിക്കാന്‍ അനുവദിക്കാത്ത ഹാര്‍ദ്ദിക്കിന്റെ സ്വാര്‍ത്ഥതയെ മുന്‍ താരം ആകാശ് ചോപ്ര പോലും വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഇക്കാര്യത്തില്‍ തന്റേതായ അഭിപ്രായം വ്യക്തമാക്കിയിരിക്കുയാണ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ. അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കിയതിങ്ങനെ... ''തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി നഷ്ടമായതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആശ്ചര്യമാണ് ഉണ്ടാക്കുന്നത്. ടി20 ക്രിക്കറ്റില്‍ നാഴികക്കല്ലുകളില്ല. അപൂര്‍വമായി ലഭിക്കുന്ന സെഞ്ചുറികള്‍ മാത്രമാണ് നാഴികക്കല്ലുകള്‍. അര്‍ധസെഞ്ചുറി ഒരു നാഴികല്ലാണെന്ന് പറയരുത്. ടീമായി കളിക്കുന്ന കായികയിനങ്ങളെടുത്താല്‍ ഓരോ താരങ്ങളും വ്യക്തികത നേട്ടങ്ങളിള്‍ ശ്രദ്ധാലുക്കളാണ്. ടി20 ക്രിക്കറ്റില്‍ രേഖപ്പെടുത്തണമെന്ന് പോലുമില്ല. വേഗത്തില്‍ റണ്‍സ് കണ്ടെത്തുകയെന്നുള്ളതാണ് പ്രധാനം.'' ഭോഗ്ലെ പറഞ്ഞു. സ്‌ട്രൈക്ക് റേറ്റിനും ശരാശരിക്കും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിചേര്‍ത്തു.

അദ്ദേഹത്തെ പിന്തുണച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ടി20 ക്രിക്കറ്റിലെ കൂറ്റനടിക്കാരനുമായ എബി ഡി വില്ലിയേഴ്‌സ് രംഗത്തെത്തി. 'നന്ദി, ആരെങ്കിലും ഒരാളിത് പറഞ്ഞല്ലോ' എന്നായിരുന്നു ഡിവില്ലിയേഴ്‌സ് മറുപടി നല്‍കിയത്. താരത്തിന്റെ മറുപടി ഭോഗ്ലെ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, സിക്‌സ് നേടുന്നതിന് മുമ്പ് ഹാര്‍ദിക്, തിലകിനോട് സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അവസാനം വരെ ക്രീസില്‍ നില്‍ക്കണമെന്നും കളി ഫിനിഷ് ചെയ്യണമെന്നും ഹാര്‍ദിക് തിലകിനോട് പറഞ്ഞു. നീ ക്രീസില്‍ നിന്ന് കളി ഫിനിഷ് ചെയ്യു. നീ കൂടുതല്‍ പന്തുകള്‍ നേരിടുന്നത് കളിയില്‍ വലിയ വ്യത്യാസം ഉണ്ടാക്കും. എന്നായിരുന്നു ഹാര്‍ദ്ദിക്കിന്റെ വാക്കുകള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും