
എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ ആവേശ ജയം സ്വന്തമാക്കിയതിന് പിന്നാലെ ഇംഗ്ലീഷ് പേസര്‍ ഒലി റോബിന്‍സണിന്‍റെ അതിരുവിട്ട ആവേശ പ്രകടനത്തിനെതിരെ തുറന്നടിച്ച് മുന്‍ ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്ഡനും മുന്‍ നായകന്‍ റിക്കി പോണ്ടിംഗും. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ യോര്‍ക്കറിലൂടെ ബൗള്‍ഡാക്കിയ റോബിന്‍സണ്‍ അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് ആവേശപ്രകടനം നടത്തിയതാണ് ഹെയ്ഡനെ ചൊടിപ്പിച്ചത്. വെറും 124 കിലോ മീറ്റര്‍ വേഗത്തിലെറിയുന്ന പേസ് ബൗളറാണ് റോബിന്‍സണെന്നും എന്നിട്ടാണ് ഇത്രയും ആവേശപ്രകടനമെന്നും ഹെയ്ഡന്‍ പരിഹസിച്ചു.
ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്ത പേസറാണ് റോബിന്‍സണെന്നും ഇയാന്‍ ഹീലിയുമായുള്ള സംഭാഷണത്തിനിടെ ഹെയ്ഡന്‍ പറഞ്ഞു. ആരാണ് റോബിന്‍സണ്‍ എന്നായിരുന്നു ഇയാന്‍ ഹീലിയുടെ ചോദ്യം. അയാളെപ്പോലുള്ള ആളുകളെ ഒന്നും ഓര്‍ത്തിരിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഇതിന് ഹെയ്ഡന്‍റെ മറുപടി. ഖവാജക്കെതിരെ അശ്ലീല വാക്കുകള്‍ ഉപയോഗിച്ചശേഷം മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് മുമ്പ് ഇംഗ്ലീഷ് താരങ്ങളോട് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും അന്നൊന്നും ഒരു കുഴപ്പവുമുണ്ടായിട്ടില്ലല്ലോ എന്നും റോബിന്‍സണ്‍ ചോദിച്ചിരുന്നു.
ഇന്ത്യന്‍ ടീമിലെ ചോരുന്ന കൈകള്‍, റിഷഭ് പന്തും സഞ്ജുവും മുന്നില്‍;സുരക്ഷിത കരങ്ങളുമായി രാഹുല്‍
എന്നാല്‍ റോബിന്‍സണ്‍ അനാവശ്യമായി തന്‍റെ പേര് വലിച്ചിഴക്കുകയാണെന്നും സ്വന്തം കളിയില്‍ ശ്രദ്ധിക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നും പോണ്ടിംഗ് പറഞ്ഞു. ഈ ഓസ്ട്രേലിയന്‍ ടീമിനോട് ഇംഗ്ലണ്ട് ഇതുവരെ കളിച്ചിട്ടില്ല. അതുപോലെ ആഷസിന്‍റെ ചൂടും അറിഞ്ഞിട്ടില്ല. ആദ്യ ടെസ്റ്റ് കഴിഞ്ഞപ്പോഴെങ്കിലും അയാള്‍ അത് പഠിച്ചില്ലെങ്കില്‍ പഠിക്കാന്‍ പിന്നിലാണെന്നേ പറയാനാകു. 15 വര്‍ഷം മുമ്പ് ഞാന്‍ ചെയ്ത കാര്യത്തെക്കുറിച്ചാണ് അയാള്‍ ഇപ്പോഴും ആലോചിക്കുന്നതെങ്കില്‍ ഒന്നും പറയാനില്ല. അതയാള്‍ക്ക് വൈകാതെ മനസിലാവും. ആഷസില്‍ ഓസീസ് താരങ്ങളെ പ്രകോപിപ്പിക്കുന്നതിന് മുമ്പ് അയാള്‍ സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്തേണ്ടി വരുമെന്നും പോണ്ടിംഗ് ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞു.