ഇന്ത്യന്‍ ടീമിലെ ചോരുന്ന കൈകള്‍, റിഷഭ് പന്തും സഞ്ജുവും മുന്നില്‍;സുരക്ഷിത കരങ്ങളുമായി രാഹുല്‍

Published : Jun 22, 2023, 10:53 AM IST
ഇന്ത്യന്‍ ടീമിലെ ചോരുന്ന കൈകള്‍, റിഷഭ് പന്തും സഞ്ജുവും മുന്നില്‍;സുരക്ഷിത കരങ്ങളുമായി രാഹുല്‍

Synopsis

കൈയിലെത്തിയ മൂന്ന് ക്യാച്ചുകളും നിലത്തിട്ട പേസര്‍ ജസ്പ്രീത് ബുമ്രയാണ് ക്യാച്ചുകളെടുക്കുന്നതില്‍ വട്ടപ്പൂജ്യമായ ഇന്ത്യന്‍ ഫീല്‍ഡര്‍. മുഹമ്മദ് സിറാജ് അഞ്ച് ക്യാച്ചുകളെടുത്തപ്പോള്‍ അഞ്ചെണ്ണം വിട്ടു കളഞ്ഞു.

മുംബൈ: ക്യാച്ചുകള്‍ മത്സരം ജയിപ്പിക്കുന്നു എന്നത് ക്രിക്കറ്റ് ഉണ്ടായ കാലം മുതലുള്ള ചൊല്ലാണ്. ക്യാച്ചുകള്‍ കൈവിടുന്നതിലൂടെ പല നിര്‍ണായക മത്സരങ്ങളും ഇന്ത്യയുടെ കൈയില്‍ നിന്ന് ചോര്‍ന്ന് പോയിട്ടുമുണ്ട്. വാവിട്ട വാക്കും കൈവിട്ട ക്യാച്ചും തിരിച്ചെടുക്കാനാവില്ലെന്ന് പറയുന്നതുപോലെ കഴിഞ്ഞ ഏകദിന ലോകകപ്പിനുശേഷം നടന്ന ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ട ക്യാച്ചുകളുടെ കണക്കെടുത്താല്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് വിക്കറ്റ് കീപ്പറായ റിഷഭ് പന്താണ്.

2019ലെ ഏകദിന ലോകകപ്പിനുശേഷം നടന്ന ഏകദിന മത്സരങ്ങളില്‍ റിഷഭ് പന്ത് 20 ക്യാച്ചുകളെടുത്തപ്പോള്‍ 10 എണ്ണം നിലത്തിട്ടു. ക്യാച്ചെടുക്കുന്നതിലെ കാര്യക്ഷമത 66.70 ശതമാനം. മലയാളി വിക്കറ്റ് കീപ്പറായ സഞ്ജു സാംസണും ക്യാച്ചെടുക്കുന്നതില്‍ റിഷഭ് പന്തിന് മുന്നിലല്ലെന്നതാണ് രസകരം. ഇക്കാലയളവില്‍ സഞ്ജു ഏഴ് ക്യാച്ചുകളെടുത്തപ്പോള്‍ നാലെണ്ണം കൈവിട്ടു. ക്യാച്ചെടുക്കുന്നതില്‍ 63.60 ശതമാനം കാര്യക്ഷമത മാത്രമുള്ള സഞ്ജു റിഷഭ് പന്തിനും പിന്നില്‍. കൈയിലെത്തിയ 17 ക്യാച്ചുകളില്‍ ആറെണ്ണം നിലത്തിട്ട ശുഭ്മാന്‍ ഗില്‍ ആണ് കൈവിട്ടവരുടെ പട്ടികയില്‍ രണ്ടാമത്.

കൈയിലെത്തിയ മൂന്ന് ക്യാച്ചുകളും നിലത്തിട്ട പേസര്‍ ജസ്പ്രീത് ബുമ്രയാണ് ക്യാച്ചുകളെടുക്കുന്നതില്‍ വട്ടപ്പൂജ്യമായ ഇന്ത്യന്‍ ഫീല്‍ഡര്‍. മുഹമ്മദ് സിറാജ് അഞ്ച് ക്യാച്ചുകളെടുത്തപ്പോള്‍ അഞ്ചെണ്ണം വിട്ടു കളഞ്ഞു. ഇന്ത്യന്‍ ടീമിലെ മോശം ഫീല്‍ഡര്‍മാരിലൊരാളെന്ന് വിലയിരുത്തുന്ന യുസ്‌വേന്ദ്ര ചാഹല്‍ 2019നുശേഷം മൂന്ന് ക്യാച്ചുകള്‍ കൈയിലൊതുക്കിയെങ്കിലും മൂന്നെണ്ണം കൈവിട്ടു.

ഇന്ത്യന്‍ ടീമിലെ ഫീല്‍ഡര്‍മാരില്‍ ഏറ്റവും സുരക്ഷിതമെന്ന് പറയാവുന്നത് കെ എല്‍ രാഹുലിനെയാണ്. ഇക്കാലയളവില്‍ 24 ക്യാച്ചുകള്‍ രാഹുല്‍ കൈപ്പിടിയിലാക്കിയപ്പോള്‍ നാലെണ്ണം മാത്രമാണ് കൈവിട്ടത്. ക്യാച്ചിലെ കാര്യക്ഷമത 85.70 ശതമാനം.

പ്രായാധിക്യം! വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി; ബിസിസിഐ വിയര്‍ക്കും

ഇന്ത്യന്‍ ടീമിലെ കായികക്ഷമതയുടെ കാര്യത്തിലും അത്ലറ്റിസിസത്തിന്‍റെ കാര്യത്തിലും മുന്നിലുള്ളതുപോലെ വിരാട് കോലി ക്യാച്ചുകള്‍ എടുക്കുന്നതിലും മുന്‍നിരയിലുണ്ട്. രാഹുല്‍ കഴിഞ്ഞാല്‍ ഏറ്റവും സുരക്ഷിത കരങ്ങള്‍ കോലിയുടേതാണ്.24 ക്യാച്ചുകള്‍ കോലിയെടുത്തപ്പോള്‍ വിട്ടുകളഞ്ഞത് അഞ്ചെണ്ണം. കാര്യക്ഷമത 82.80 ശതമാനം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പക്ഷെ കായികക്ഷമതയിലെന്നപോലെ ക്യാച്ചിലും കുറച്ച് പുറകിലാണ്. രോഹിത് 10 ക്യാച്ചെടുത്തപ്പോള്‍ നാലെണ്ണം നിലത്തിട്ടു. കാര്യക്ഷമത 71.40 ശതമാനം മാത്രം.

PREV
Read more Articles on
click me!

Recommended Stories

ടിവി അമ്പയറുടെ ഭീമാബദ്ധം, നോ ബോളായിട്ടും കണ്ടില്ലെന്ന് നടിച്ചപ്പോൾ ബുമ്രക്ക് സ്വന്തമായത് ചരിത്രനേട്ടം
മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്