നിലനിര്‍ത്തിയില്ലെന്ന് അറിഞ്ഞപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി, മുംബൈ താരത്തെക്കുറിച്ച് രവി ശാസ്ത്രി

By Gopalakrishnan CFirst Published Jul 16, 2022, 11:21 PM IST
Highlights

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ കമന്‍ററി പറയുന്നതിനിടെയാണ് രവി ശാസ്ത്രി മുംബൈ നിലനിര്‍ത്തിയില്ലെന്ന് അറിഞ്ഞപ്പോഴുള്ള ഹാര്‍ദ്ദിക്കിന്‍റെ പ്രതികരണത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

മുംബൈ: കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ താരലേലത്തിന് മുമ്പ് ആരാധകരെ അമ്പരപ്പിച്ച തീരുമാനങ്ങളിലൊന്നായിരുന്നു മുംബൈ ഇന്ത്യന്‍സ് ഹാര്‍ദ്ദിക് പാണ്ഡ്യയെ കൈവിടത്. മുംബൈ കൈവിട്ട ഹാര്‍ദ്ദികിനെ ലേലത്തിന് മുമ്പ് ടീമിലെത്തിച്ച ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനാക്കുകയും കിരീടം നേടുകയും ചെയ്തത് പിന്നീട് ചരിത്രമായി.

എന്നാല്‍ ഇത്തവണത്തെ ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് മുംബൈ നിലനിര്‍ത്തുന്ന നാല് കളിക്കാരുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ അതില്‍ തന്‍റെ പേരില്ലെന്ന് അറിഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ ശരിക്കും ഞെട്ടിപ്പോയെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പുറമെ ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, കെയ്റോണ്‍ പൊള്ളാര്‍ഡ് എന്നിവരെയായിരുന്നു മുംബൈ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയത്. ഇഷാന്‍ കിഷനെ താരലേലത്തില്‍ വന്‍തുക നല്‍കി ടീമില്‍ തിരിച്ചെടുക്കുകയും ചെയ്തു.

ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുമ്ര തിളങ്ങണോ? ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ബ്രാഡ് ഹോഗ്

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ കമന്‍ററി പറയുന്നതിനിടെയാണ് രവി ശാസ്ത്രി മുംബൈ താരലേലത്തിന് മുമ്പ് നിലനിര്‍ത്തിയില്ലെന്ന് അറിഞ്ഞപ്പോഴുള്ള ഹാര്‍ദ്ദിക്കിന്‍റെ പ്രതികരണത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരില്‍ നിന്ന് മൂന്ന് പേരെ മാത്രം ലേലത്തിന് മുമ്പ് നിലനിര്‍ത്തുക എന്നത് മുംബൈ ടീം മാനേജ്മെന്‍റെ സംബന്ധിച്ച് കടുപ്പമേറിയ തീരുമാനമായിരുന്നുവെന്നും ഇഷാന്‍ കിഷനെ കൈവിട്ടെങ്കിലും പിന്നീട് ലേലത്തിലൂടെ മുംബൈ തിരിച്ചുപിടിക്കുകയായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു.

'നിങ്ങള്‍ അയാളെ നാണംകെടുത്തുന്നു'; മോശം ഫോമിന്‍റെ പേരില്‍ കോലിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി അക്തര്‍

സമ്മര്‍ദ്ദഘട്ടങ്ങളിലാണ് എല്ലായ്പ്പോഴും ഹാര്‍ദ്ദിക് കൂടുതല്‍ മികവ് കാട്ടിയിട്ടുള്ളതെന്നും ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനായി ഉത്തരവാദിത്തമേറ്റപ്പോള്‍ അവിടെ അദ്ദേഹത്തിന് ശോഭിക്കാനായതും അതുകൊണ്ടാണെന്നും രവി ശാസ്ത്രി പറഞ്ഞു. ബാറ്റിംഗിലും ബൗളിംഗിലും വ്യത്യസ്തനായൊരു ഹാര്‍ദ്ദിക്കിനെയാണ് ഇപ്പോള്‍ കാണാനാകുന്നതെന്നും ശാസ്ത്രി വ്യക്തമാക്കി.

click me!