സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇക്കാര്യ ശ്രദ്ധിക്കൂ, ഇന്ത്യ-വിൻഡീസ് മത്സരത്തിന് കർശന സുരക്ഷ, വിലക്കുള്ള വസ്തുക്കളുടെ പട്ടിക അറിയാം

Published : Sep 27, 2026, 06:30 AM IST
Karyavattom Fans

Synopsis

ആയുധങ്ങൾ, മൂർച്ചയുള്ള വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ, പടക്കങ്ങൾ, മാരക രാസവസ്തുക്കൾ എന്നിവയുമായി എത്തുന്നത് കർശനമായി തടയും.

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തിന്‍റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയത്തിനകത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.മത്സരത്തിന് എത്തുന്ന കാണികൾക്കായി പ്രവേശനാനുമതിയില്ലാത്ത നിരോധിത വസ്തുക്കളുടെ വിശദമായ പട്ടിക കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഓ) പുറത്തുവിട്ടു.

പവർ ബാങ്ക്, സിഗരറ്റ്, ലൈറ്റർ, സെൽഫി സ്റ്റിക്ക്, നാണയങ്ങൾ എന്നിവയടക്കം സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിടില്ല. കാണികൾ സാധാരണയായി കരുതുന്ന വിസിൽ, ഗ്ലാസ് ബോട്ടിലുകൾ, കുട, ഹെൽമറ്റ് എന്നിവയ്ക്കും പൂർണ്ണ വിലക്കുണ്ട്. ഡി.എസ്.എൽ.ആർ ക്യാമറകൾ, വീഡിയോ റെക്കോർഡറുകൾ, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവേശിപ്പിക്കില്ല.

ആയുധങ്ങൾ, മൂർച്ചയുള്ള വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ, പടക്കങ്ങൾ, മാരക രാസവസ്തുക്കൾ എന്നിവയുമായി എത്തുന്നത് കർശനമായി തടയും. ഇതിനുപുറമേ ലേസർ പോയിന്ററുകൾ, ഡ്രോണുകൾ എന്നിവയും സ്റ്റേഡിയം വളപ്പിൽ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണപദാർത്ഥങ്ങൾ, ടിന്നുകൾ, മദ്യം ഉൾപ്പെടെയുള്ള പാനീയങ്ങൾ എന്നിവയും അകത്തേക്ക് അനുവദിക്കില്ല.

വളർത്തുമൃഗങ്ങൾ, സംഗീതോപകരണങ്ങൾ, വുവുസേല തുടങ്ങിയവയുമായും പ്രവേശിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. സുഗമവും സുരക്ഷിതവുമായ മത്സര നടത്തിപ്പിനായി പോലീസ് നിർദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളോട് കാണികൾ പൂർണ്ണമായും സഹകരിക്കണമെന്ന് കെസിഎ അഭ്യർത്ഥിച്ചു.ഉച്ചയ്ക്ക് 2.30-നാണ് മത്സരം ആരംഭിക്കുന്നത്. സുരക്ഷയുടെ ഭാഗമായി രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധനയുണ്ടാകും. ടിക്കറ്റുള്ള കാണികളെ മാത്രമേ ഈ സമയത്തിന് ശേഷം കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ.മത്സരം കാണാനെത്തുന്നവർക്കായി വിവിധ ഇടങ്ങളിലായി വിപുലമായ പാർക്കിങ് സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളോട് പൊതുജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും സിറ്റി പോലീസ് കമ്മിഷണർ അഭ്യർത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യ-വിൻഡീസ് ഏകദിന പോരാട്ടത്തിന് ഒരുങ്ങി കാര്യവട്ടം, കാണികൾക്ക് വിപുലമായ പാർക്കിങ് സൗകര്യം; നഗരത്തിൽ ഗതാഗത ക്രമീകരണം
കാര്യവട്ടം ഏകദിനം, സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ക്യു ആർ കോഡ് സ്കാനിങ്, പുറത്തിറങ്ങിയാൽ പിന്നെ തിരിച്ചു കയറാനാവില്ല