ഇന്ത്യ-ജപ്പാന്‍ ചരിത്രപരമായ ടി20 പോരാട്ടം നാളെ സാനോയില്‍; അവസരം കാത്ത് കൗമാരതാരം വൈഭവ് സൂര്യവംശി

Published : Sep 21, 2026, 02:26 PM IST
Vaibhav Suryavanshi

Synopsis

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടി20 മത്സരം നാളെ സാനോയിൽ നടക്കും. സുഡോകി കപ്പിന്റെ ഭാഗമായുള്ള ഈ മത്സരത്തിൽ 15 കാരനായ ഇന്ത്യൻ താരം വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ടോക്കിയോ: ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയും ജപ്പാനും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടി20 മത്സരത്തിന് നാളെ നടക്കും. സുഡോകി കപ്പിന്റെ ഭാഗമായുള്ള ഈ മത്സരം, ഏഷ്യന്‍ ഗെയിംസിനായുള്ള ഇരു ടീമുകളുടെയും ഒരുക്കങ്ങള്‍ കൂടിയാണ്. ജപ്പാനിലെ സാനോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:00 മണിക്കാണ് മത്സരം ആരംഭിക്കുക. ഈ മത്സരത്തില്‍ ഇന്ത്യയുടെ 15 കാരനായ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ മുഴുവന്‍ മത്സരങ്ങളിലും താരം ബെഞ്ചിലായിരുന്നു. സിംബാബ്വെ പര്യടനത്തിലും ദുലീപ് ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവെച്ച സൂര്യവംശിക്ക് സ്വന്തം നാട്ടില്‍ അഫ്ഗാനിസ്ഥാനെതിരെ അവസരം ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയുമാണ് ആ പരമ്പരയില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. സഞ്ജു രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയപ്പോള്‍, അഭിഷേക് അവസാന മത്സരത്തില്‍ 30 പന്തുകളില്‍ സെഞ്ച്വറി നേടി മികച്ച ഫോം വീണ്ടെടുത്തിരുന്നു.

സൂര്യവംശിയുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ച മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, ലോകകപ്പ് ജയിച്ച പരിചയസമ്പന്നരായ സഞ്ജു-അഭിഷേക് സഖ്യത്തിന് മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കി. സൂര്യവംശിക്ക് തന്റെ അവസരത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും, എന്നാല്‍ അവസരം ലഭിക്കുമ്പോള്‍ ദീര്‍ഘകാലത്തേക്ക് ടീമില്‍ തുടരാന്‍ സാധിക്കുമെന്നും ഗംഭീര്‍ പറഞ്ഞു. എന്നിരുന്നാലും, ജപ്പാനെതിരായ മത്സരത്തില്‍ താരത്തിന് അവസരം ലഭിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. ജപ്പാനെതിരായ ഈ പരമ്പരയ്ക്കായി ഗൗതം ഗംഭീര്‍ യാത്ര ചെയ്തിട്ടില്ല. വി വി എസ് ലക്ഷ്മണാണ് ടീമിനൊപ്പം ജപ്പാനില്‍ ഉള്ളത്.

ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യയും, ലോക റാങ്കിംഗില്‍ 41-ാം സ്ഥാനത്തുള്ള ജപ്പാനും തമ്മിലാണ് മത്സരം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ബേസ്‌ബോളിന് ഏറെ ജനപ്രീതിയുള്ള ജപ്പാനില്‍ ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കാന്‍ ഈ മത്സരം സഹായിക്കുമെന്ന് ജപ്പാന്‍ ക്രിക്കറ്റ് അസന്‍സിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സ്‌ക്വാഡ്: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ശിവം ദുബെ, ഇഷാന്‍ കിഷന്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, യാഷ് താക്കൂര്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, വിപ്രാജ് നിഗം, വൈഭവ് സൂര്യവംശി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സൂര്യവംശിയേയും കിഷനേയും കാണണം'; ആകാംക്ഷയോടെ ജപ്പാന്‍ ക്രിക്കറ്റ് ടീമിലെ ഇന്ത്യന്‍ വംശജന്‍ അഭിഷേക് ആനന്ദ്
'പോസിറ്റീവ് എനര്‍ജി നല്‍കുന്ന താരം'; അഭിഷേക് ശര്‍മയെ വാനോളം വാഴ്ത്തി മുന്‍ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ