ഇന്തോനേഷ്യ ആദ്യമായി ഐസിസി ലോകകപ്പിന്; ചരിത്രമെഴുതി അണ്ടർ 19 വനിതാ ടി20 ടീം

Published : Jul 06, 2022, 02:15 PM ISTUpdated : Jul 06, 2022, 02:21 PM IST
ഇന്തോനേഷ്യ ആദ്യമായി ഐസിസി ലോകകപ്പിന്; ചരിത്രമെഴുതി അണ്ടർ 19 വനിതാ ടി20 ടീം

Synopsis

പാപ്പുവ ന്യൂ ഗിനിയക്കെതിരെ ത്രില്ലർ ജയവുമായാണ് അണ്ടർ 19 വനിതാ ടി20 ലോകകപ്പിലേക്ക് ഇന്തോനേഷ്യയുടെ മുന്നേറ്റം  

ബാലി: ഐസിസിയുടെ ഏതെങ്കിലുമൊരു ലോകകപ്പിലേക്ക്(ICC Cricket World Cup) ആദ്യമായി യോഗ്യത നേടി ഇന്തോനേഷ്യ. അടുത്ത വർഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പിനാണ്(ICC U19 Women’s T20 World Cup 2023) ഇന്തോനേഷ്യ സ്ഥാനമുറപ്പിച്ചത്. പാപ്പുവ ന്യൂ ഗിനിയക്കെതിരായ(Indonesia vs Papua New Guinea) ത്രില്ലർ ജയത്തോടെയാണ് ഇന്തോനേഷ്യന്‍ കൗമാരയുടെ ലോകകപ്പ് പ്രവേശനം.  18 വയസുകാരി അയുവിന്‍റെ(Ayu Kurniartini ) വിസ്മയ പ്രകടനമാണ് ഇന്തോനേഷ്യക്ക് ജയവും ലോകകപ്പ് ടിക്കറ്റും സമ്മാനിച്ചത്. 

'ഞാന്‍ വളരെ സന്തോഷവതിയാണ്. ടീമിനെ ഓർത്ത് അഭിമാനിക്കുന്നു. ഈ ഉയർന്ന നിലയിലെത്തും എന്ന് പ്രതീക്ഷിച്ചതല്ല. എല്ലാ ഇന്തോനേഷ്യക്കാർക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്' എന്നും ക്യാപ്റ്റന്‍ വെസികരത്ന ദേവി പറഞ്ഞു. ക്രിക്കറ്റില്‍ പാപ്പുവ ന്യൂ ഗിനിയ ഇനിയുമേറെ വളർച്ച കാഴ്ചവെക്കുമെന്ന് ഉറപ്പാണെന്നും ലോകകപ്പില്‍ ഇന്തോനേഷ്യക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും ഐസിസി ടൂർണമെന്‍റ് ഡയറക്ടർ റോബ് ഗോം പറഞ്ഞു.

ത്രസിപ്പിക്കുന്ന ജയത്തോടെയാണ് ഇന്തോനേഷ്യ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യ 9 വിക്കറ്റിന് 105 റണ്‍സെടുത്തപ്പോള്‍ പാപ്പുവ ന്യൂ ഗിനിയയുടെ പോരാട്ടം 68ല്‍ അവസാനിച്ചു. 37 റണ്‍സിനായിരുന്നു ഇന്തോനേഷ്യന്‍ വിജയം. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്തോനേഷ്യയെ 69ല്‍ ചുരുക്കിയ പാപ്പുവ ന്യൂ ഗിനിയ നാല് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. അവസാന മത്സരത്തില്‍ രണ്ട് റണ്‍സിന്‍റെ ജയത്തോടെ ഇന്തോനേഷ്യ ലോകകപ്പിന് യോഗ്യത നേടി. സ്കോർ: ഇന്തോനേഷ്യ- 89/8 (20), പാപ്പുവ ന്യൂ ഗിനിയ- 87 (19.2). അവസാന ഓവറില്‍ ജയിക്കാന്‍ രണ്ട് റണ്‍ മാത്രം വേണ്ടിയിരുന്ന പാപ്പുവ ന്യൂ ഗിനിയയുടെ രണ്ട് താരങ്ങളെ ആദ്യ രണ്ട് ബോളില്‍ പുറത്താക്കി 18 വയസുകാരി അയു ഇന്തോനേഷ്യയെ ജയിപ്പിക്കുകയായിരുന്നു. 

'ENG vs IND : മുമ്പത്തെ പോലെ ഫലപ്രദമല്ല'; ഇന്ത്യന്‍ പേസറെ വിമർശിച്ച് സഞ്ജയ് മഞ്ജരേക്കർ

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി