
ദില്ലി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റിന് പിന്നിലും മുന്നിലും ഒരുപോലെ തിളങ്ങിയ കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് നിര്‍ണായക നിര്‍ദേശവുമായി മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ടി20യില്‍ രാഹുലിനെ അഞ്ചാം നമ്പറില്‍ തന്നെ ബാറ്റിംഗിനിറക്കണമെന്ന് സെവാഗ് പറഞ്ഞു. എന്നാല്‍ നാലോ അഞ്ചോ കളികളില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് രാഹുലിനെ അഞ്ചാം നമ്പറില്‍ നിന്ന് മാറ്റുമെന്നും തുടര്‍ച്ചയായി കളിക്കാരുടെ ബാറ്റിംഗ് പൊസിഷന്‍ മാറ്റുന്നത് ശരിയല്ലെന്നും സെവാഗ് പറഞ്ഞു.
ഈ സാഹചര്യങ്ങളില്‍ ടീം മാനേജ്മെന്റിന്റെ പിന്തുണ അവര്‍ക്ക് നിര്‍ണായകമാണെന്നും സെവാഗ് വ്യക്തമാക്കി. കളിക്കാര്‍ക്ക് മതിയായ സമയം അനുവദിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അവര്‍ വലിയ കളിക്കാരായി വളരുക. ഞാന്‍ തന്നെ മധ്യനിര ബാറ്റ്സ്മാനായാണ് തുടങ്ങിയത്. എന്റെ പിഴവുകള്‍ കാരണം ഒരു പാട് കളികളില്‍ നമ്മള്‍ തോറ്റിട്ടുണ്ട്. പക്ഷെ സൈഡ് ബെഞ്ചിലിരുന്ന് ഒരിക്കലും കളി പഠിക്കാനാവില്ലല്ലോ, കളിച്ചുതന്നെ പഠിക്കണം. അതിന് ടീമിലെത്തുന്നവര്‍ക്ക് മതിയായ സമയം അനുവദിക്കണമെന്നും സെവാഗ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!