ഇനി ഒന്നും എളുപ്പമല്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള വഴികൾ

Published : Oct 25, 2024, 07:46 PM ISTUpdated : Oct 26, 2024, 04:23 PM IST
ഇനി ഒന്നും എളുപ്പമല്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള വഴികൾ

Synopsis

ന്യൂസിലൻഡിനെതിരായ ടെസ്റ്റ്‌ പരമ്പരയിലെ അപ്രതീക്ഷിത തോൽവി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ഫൈനൽ സാധ്യതകൾക്കും തിരിച്ചടിയായി.

പൂനെ: ന്യൂസിലന്‍ഡിനെിരായ ബെംഗളൂരു ടെസ്റ്റിന് പിന്നാലെ പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റിലും തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളി.ആദ്യ ടെസ്റ്റിലേത് അപ്രതീക്ഷിത തോല്‍വിയെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ചാണ് പൂനെയിലും ഇന്ത്യ തകര്‍ന്നടിഞ്ഞ് തോല്‍വി ഏറ്റുവാങ്ങിയത്.

പൂനെയിലും തോറ്റതോടെ 12 വര്‍ഷത്തിനുശേഷം നാട്ടില്‍ പരമ്പര കൈവിട്ടുവെന്ന നാണക്കേട് മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകള്‍ക്ക് കൂടിയാണ് തിരിച്ചടിയേറ്റത്. രണ്ടാം ടെസ്റ്റിന് മുമ്പ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ 12 ടെസ്റ്റുകളില്‍ നിന്ന്  68.06 പോയന്‍റ് ശതമാനവുമായി ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. 62.50 പോയന്‍റ് ശതമാനമുള്ള ഓസ്ട്രേലിയ രണ്ടാമതും 55.56 പോയന്‍റ് ശതമാനമുള്ള ശ്രീലങ്ക മൂന്നാമതുമായിരുന്നു.

'സെവാഗ് ഏകാധിപതിയെപ്പോലെ പെരുമാറി, ഞങ്ങള്‍ തമ്മില്‍ പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല': മാക്സ്‌വെല്‍

ന്യൂസിലന്‍ഡിനെതിരായ പൂനെ ടെസ്റ്റില്‍ തോറ്റതോടെ ഇന്ത്യയുടെ പോയന്‍റ് ശതമാനം 62.82 ആയി കുറഞ്ഞു. ദശാംശ കണക്കില്‍ ഓസ്ട്രേലിയയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് തുടരുന്നെങ്കിലും ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്യാനാവുമെന്ന് ഇനി ഇന്ത്യക്ക് ഉറപ്പില്ല. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റും ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരയുമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി ഇന്ത്യ ഇനി കളിക്കേണ്ടത്. അതായത് അവശേഷിക്കുന്ന ആറ് ടെസ്റ്റില്‍ നാലു ടെസ്റ്റിലെങ്കിലും ജയിച്ചാലെ മറ്റ് ടീമുകളുടെ ഫലം ആശ്രയിക്കാതെ ഇന്ത്യക്ക് അടുത്തവര്‍ഷം ലോര്‍ഡ്സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലേക്ക് നേരിട്ട് ടിക്കറ്റെടുക്കാനാകു.

ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയയില്‍ മൂന്ന് ടെസ്റ്റുകളിലെങ്കിലും ജയിക്കേണ്ട സ്ഥിതിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതിന് പുറമെ അവശേഷിക്കുന്ന ആറ് ടെസ്റ്റില്‍ ഇനിയൊരു തോല്‍വിയെക്കുറിച്ചും ഇന്ത്യക്ക് ചിന്തിക്കാനാവില്ല. ആറില്‍ നാലു ജയവും രണ്ട് സമനിലയും മാത്രമെ ഇന്ത്യയെ നേരിട്ട് ഫൈനലിലെത്തിക്കൂ.

ഇന്ത്യയിൽ അത് സംഭവിച്ചത് ഒരേയൊരു തവണ മാത്രം, പൂനെ ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളി

ഇതിന് കഴിഞ്ഞില്ലെങ്കില്‍ മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ചാവും പിന്നീട് ഇന്ത്യക്ക് ഫൈനൽ സാധ്യതകള്‍. പ്രത്യേകിച്ച് മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്ക നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുമായും രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുമായും ടെസ്റ്റ് പരമ്പരകള്‍ കളിക്കാനുള്ള സാഹചര്യത്തില്‍ ഈ പരമ്പരകളുടെ ഫലം ഇന്ത്യയുടെ സാധ്യതകളെ നേരിട്ട് ബാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഹെഡിന് സെഞ്ചുറി, ലീഡുയര്‍ത്തി ഓസ്ട്രേലിയ,അഡ്‌ലെയ്‌ഡിലും ഇംഗ്ലണ്ടിന് പ്രതീക്ഷക്ക് വകയില്ല
ബിസിസിഐ തഴഞ്ഞു, ബാറ്റുകൊണ്ട് ഒന്നൊന്നര മറുപടി; ഇഷാൻ കിഷൻ വരുന്നു