തീപാറും പേസര്‍മാരെ ഹെല്‍മറ്റ് ധരിക്കാതെ നേരിട്ടതെങ്ങനെ; കോലിയോട് രഹസ്യം വെളിപ്പെടുത്തി റിച്ചാര്‍ഡ്‌സ്

Published : Aug 23, 2019, 08:36 AM ISTUpdated : Aug 23, 2019, 08:52 AM IST
തീപാറും പേസര്‍മാരെ ഹെല്‍മറ്റ് ധരിക്കാതെ നേരിട്ടതെങ്ങനെ; കോലിയോട് രഹസ്യം വെളിപ്പെടുത്തി റിച്ചാര്‍ഡ്‌സ്

Synopsis

ഇതിഹാസ താരങ്ങളുടെ തീപാറും ബൗളിംഗിനെ ഹെൽമറ്റ് ധരിക്കാതെ വിവിയന്‍ റിച്ചാര്‍ഡ്സ് നേരിട്ടതെങ്ങനെ

ആന്‍റിഗ്വ: ബൗളര്‍മാരെ സഹായിക്കുന്ന പിച്ചുള്ള കാലത്ത് ഇതിഹാസ താരങ്ങളുടെ തീപാറും പേസിനെ ഹെൽമറ്റ് ധരിക്കാതെ വിവിയന്‍ റിച്ചാര്‍ഡ്സ് നേരിട്ടതെങ്ങനെ. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായുള്ള പ്രത്യേക അഭിമുഖത്തില്‍ ആ രഹസ്യങ്ങള്‍ വെളിപ്പെടുത്തി വിന്‍ഡീസ് ഇതിഹാസം.

തനിക്ക് ഇണങ്ങാത്തതിനാലാണ് ഹെല്‍മറ്റ് ഒഴിവാക്കിയത് എന്നായിരുന്നു റിച്ചാര്‍ഡ്‌സിന്‍റെ മറുപടി. ബൗണ്‍സറേറ്റ് പരുക്കേറ്റാലും കൂസലില്ലാതെ കളിക്കാനാവുമെന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്നു എന്നും കോലിയോട് ഇതിഹാസ താരം വ്യക്തമാക്കി. താരങ്ങളുടെ സുരക്ഷയെ കരുതി നെക്ക് ഗാര്‍ഡ് നിര്‍ബന്ധമാക്കുന്ന കാലത്താണ് റിച്ചാര്‍ഡ്‌സിന്‍റെ വെളിപ്പെടുത്തലുകള്‍. ച്യൂയിംഗം ചവച്ച് ക്രീസിലേക്ക് നടന്ന് ഭയരഹിതമായി ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു റിച്ചാര്‍ഡ്‌സ്.  

ബൗളര്‍മാരെ കൂസലില്ലാതെ നേരിടാന്‍ തനിക്കുണ്ടായിരുന്ന അഭിനിവേശം കോലിയിലും കാണാറുണ്ടെന്നും വിവ് റിച്ചാര്‍ഡ്‌സ് പറയുന്നു. രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്‌മാന്‍ ആയ റിച്ചാര്‍ഡ്സ് 15,000ലധികം റൺസും 35 സെഞ്ചുറിയും നേടിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അസാധാരണ നടപടിയുമായി ബിസിസിഐ, അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനല്‍ തോല്‍വിയില്‍ വിശദീകരണം തേടും
പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം