പണി പാളി! പരിക്കേറ്റ് സൂര്യകുമാര്‍ യാദവ് പുറത്ത്, ഹാര്‍ദിക് പാണ്ഡ്യ സംശയം; സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍?

Published : Dec 23, 2023, 09:47 AM ISTUpdated : Dec 23, 2023, 09:57 AM IST
പണി പാളി! പരിക്കേറ്റ് സൂര്യകുമാര്‍ യാദവ് പുറത്ത്, ഹാര്‍ദിക് പാണ്ഡ്യ സംശയം; സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍?

Synopsis

അടുത്തിടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്‍റി 20 പരമ്പര പരിക്കിനെ തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യക്ക് നഷ്ടമായിരുന്നു

മുംബൈ: അഫ്‌ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയ്ക്ക് മുമ്പ് ടീം ഇന്ത്യക്ക് ഇരട്ട പ്രഹരം. ചികില്‍സയിലുള്ള ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അഫ്‌ഗാന്‍ പരമ്പരയില്‍ കളിക്കാന്‍ സാധ്യത കുറവാണെന്നും ദക്ഷിണാഫ്രിക്കയില്‍ വച്ച് പരിക്കേറ്റ സൂര്യകുമാര്‍ യാദവിന് സീരിസിലെ മൂന്ന് മത്സരങ്ങളും നഷ്ടമാകും എന്നുമാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ പുതിയ റിപ്പോര്‍ട്ട്. സ്കൈ കാല്‍ക്കുഴയ്ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ചികില്‍സയ്ക്കായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തിയിട്ടുണ്ട്. 

അടുത്തിടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്‍റി 20 പരമ്പര പരിക്കിനെ തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യക്ക് നഷ്ടമായിരുന്നു. അഫ്‌ഗാനെതിരെ ജനുവരി 11ന് ആരംഭിക്കുന്ന മൂന്ന് ടി20കളുടെ പരമ്പരയും ഹാര്‍ദിക് പാണ്ഡ്യക്ക് നഷ്ടമായേക്കും എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്നസ് കാര്യത്തില്‍ ബിസിസിഐ മെഡിക്കല്‍ സംഘം പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹാര്‍ദിക്കിന്‍റെ അഭാവത്തില്‍ പ്രോട്ടീസിനെതിരായ ട്വന്‍റി 20 പരമ്പരയില്‍ ടീം ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ യാദവും ഇപ്പോള്‍ പരിക്ക് കാരണം വലയുകയാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഫീല്‍ഡിംഗിനിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ സൂര്യകുമാര്‍ യാദവിന് ഫിറ്റ്‌നസിലേക്ക് തിരികെവരാന്‍ ആറാഴ്‌ച വരെ സമയം വേണ്ടിവന്നേക്കും. ഐപിഎല്‍ 2024 സീസണിന് മുമ്പ് രഞ്ജി ട്രോഫിയില്‍ മുംബൈക്കായി കളിച്ചാവും മൈതാനത്തേക്ക് ഇനി സൂര്യകുമാര്‍ യാദവ് മടങ്ങിയെത്തുക. 

ഹാര്‍ദിക് പാണ്ഡ്യക്കും സൂര്യകുമാറിനും പരിക്കേറ്റതോടെ അഫ്‌ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയില്‍ രോഹിത് ശര്‍മ്മയെ ക്യാപ്റ്റന്‍സി തിരികെ ഏല്‍പിക്കാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ വലിയ പരമ്പര വരാനുള്ളതിനാല്‍ താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കേണ്ട വെല്ലുവിളിയും സെലക്ട‍ര്‍മാര്‍ക്ക് മുന്നിലുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ഇഷാന്‍ കിഷന്‍റെ വിട്ടുനില്‍ക്കുന്നതിനാല്‍ കെ എല്‍ രാഹുലായിരിക്കും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍. അഫ്‌ഗാനെതിരായ പരമ്പരയിലും ഇഷാന്‍ കളിക്കില്ലെങ്കില്‍ ജിതേഷ് ശര്‍മ്മയ്ക്ക് ഗ്ലൗ അണിയാന്‍ അവസരമൊരുങ്ങിയേക്കും. ദക്ഷിണാഫ്രിക്കയോട് ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണെ അഫ്‌ഗാനെതിരായ ട്വന്‍റി 20 പരമ്പരയില്‍ ഉള്‍പ്പെടുത്തുമോ എന്ന ആകാംക്ഷയുണ്ട്. 

Read more: സഞ്ജു സാംസണ്‍ പക്വതയാര്‍ന്ന ബാറ്റര്‍, ഇനിയും അവഗണിക്കാനാവില്ല, ലോകകപ്പ് സാധ്യത: ഗൗതം ഗംഭീര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും