രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഹൈദരാബാദിനും ബാറ്റിങ് തകര്‍ച്ച

By Web TeamFirst Published Jan 4, 2020, 1:00 PM IST
Highlights

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ഹൈദരാബാദിനും ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളം ആദ്യ ഇന്നിങ്‌സില്‍ 164ന് പുറത്തായിരുന്നു.

ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ഹൈദരാബാദിനും ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളം ആദ്യ ഇന്നിങ്‌സില്‍ 164ന് പുറത്തായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദ് നാലിന് 25 എന്ന നിലയിലാണ്. സന്ദീപ് വാര്യര്‍ കേരളത്തിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മല്ലികാര്‍ജുന്‍ (8), സുമന്ത് കൊല്ല (6) എന്നിവരാണ് ക്രീസില്‍.

തന്മയ് അഗര്‍വാള്‍ (2), അക്ഷത് റെഡ്ഡി (0), ഹിമാലയ് അഗര്‍വാള്‍ (4), ജാവീദ് അലി (6) എന്നിവരാണ് ക്രീസില്‍. നേരത്തെ കേരളം 164ന് പുറത്താവുകയായിരുന്നു. രണ്ടാംദിനം ഏഴിന് 126 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളം 38 റണ്‍സാണ കൂട്ടിച്ചേര്‍ത്തത്. വാലറ്റത്ത് അക്ഷയ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്ത 31 റണ്‍സാണ് കേരളത്തിന്റെ സ്‌കോര്‍ 150 കടത്തിയത്. ഹൈദരാബാദിനായി മുഹമ്മദ് സിറാജ്, രവി കിരണ്‍ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി.

click me!