'എനിക്ക് ഹൃദയാഘാതമുണ്ടായിട്ടില്ല'; പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്‍സമാം ഉള്‍ ഹഖ്

By Web TeamFirst Published Sep 29, 2021, 3:48 PM IST
Highlights

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്‍സിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ വന്നത്. പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും വാര്‍ത്തിയിലുണ്ടായിരുന്നു. 
 

ലാഹോര്‍: ഹൃദയാഘാതം വന്നെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പാകിസ്ഥാന്‍ ഇതിഹാസതാരം ഇന്‍സമാം ഉള്‍ ഹഖ്. പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് തന്റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കിയത്. ദിവസേനയുള്ള പരിശോധനയ്ക്ക് ആശുപത്രിയില്‍ പോയതാണെന്നാണ് മുന്‍ ക്യാപ്റ്റന്റെ വിശദീകരണം. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്‍സിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ വന്നത്. പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും വാര്‍ത്തിയിലുണ്ടായിരുന്നു. 

ഐപിഎല്‍ 2021: 'അവരുടെ ഫോമില്ലായ്മ ഇന്ത്യയെ പ്രതിരോധത്തിലാക്കും'; മുംബൈ ഇന്ത്യന്‍സ് താരങ്ങളെ കുറിച്ച് അഗാര്‍ക്കര്‍

ഇപ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഇന്‍സി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''എനിക്ക് ഹൃദയാഘാതമുണ്ടായി എന്ന് പറയുന്ന വാര്‍ത്തകള്‍ തെറ്റാണ്. സ്ഥിരമായി നടത്തുന്ന ചെക്കപ്പിന് വേണ്ടിയാണ് ഞാന്‍ ആശുപത്രിയില്‍ പോയത്. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.

പരിശോധനയില്‍ എന്റെ ധമനികളില്‍ ഒന്നില്‍ ബ്ലോക്ക് കണ്ടെത്തിയിരുന്നു. എന്നാല്‍ അത് പരിഹരിക്കാനായി. 12 മണിക്കൂറുകള്‍ക്ക് ശേഷം ഞാന്‍ ആശുപത്രിയില്‍ നിന്ന് മടങ്ങിയെ്ത്തി. ഇപ്പോള്‍ കുഴപ്പങ്ങളൊന്നുമില്ല.'' ഇന്‍സമാം വ്യക്തമാക്കി.

ഐപിഎല്‍ 2021: 'ഞങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നു, ടി20 ലോകകപ്പ് അപ്രധാനമാണ്'; കാരണം വ്യക്തമാക്കി പൊള്ളാര്‍ഡ്

കഴിഞ്ഞ മൂന്ന് ദിവസമായിട്ട് അദ്ദേഹത്തിന് നേരിയ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ലാഹോറിലെ ആശുപത്രിയില്‍ അഡ്മിറ്റാക്കുകയും പിന്നീട് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേനയനാക്കുകയും ചെയ്തു. ഇപ്പോള്‍ നിരീക്ഷണത്തിലാണ് അദ്ദേഹം.  

1991ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്തിയ ഇന്‍സമാം 92ലെ ലോകകപ്പ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 120 ടെസ്റ്റിലും 378 ഏകദിനത്തിലും ഒരു ട്വന്റി 20യിലും കളിച്ച ഇന്‍സി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000ലധികം റണ്‍സും 35 സെഞ്ച്വറിയും നേടിയിട്ടുണ്ട്. 2007ലാണ് ഇന്‍സി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. 

ഐപിഎല്‍ 2021: അശ്വിന്‍- മോര്‍ഗന്‍ വാക്കുതര്‍ക്കം; പന്തിന്റെ പക്വതയോടെയുള്ള പ്രതികരണമിങ്ങനെ

പിന്നീട് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തു. 2016 മുതല്‍ 19 വരെ ചീഫ് സെലക്റ്ററുമായിരുന്നു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല കോച്ചായും ജോലി ചെയ്തു.

click me!