- Home
- Sports
- Cricket
- അണ്ടര്‍ 19 ലോകകപ്പ്: റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇന്ത്യക്ക് ആശ്വാസം വൈഭവ് മാത്രം; രണ്ട് അഫ്ഗാനികള്‍, പട്ടിക ഇങ്ങനെ
അണ്ടര്‍ 19 ലോകകപ്പ്: റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇന്ത്യക്ക് ആശ്വാസം വൈഭവ് മാത്രം; രണ്ട് അഫ്ഗാനികള്‍, പട്ടിക ഇങ്ങനെ
അണ്ടര്‍ 19 ലോകകപ്പില്‍ ഫൈനല്‍ മത്സരം മാത്രം ശേഷിക്കെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരം മാത്രം, സൂര്യവന്‍ഷി. അഫ്ഗാന്‍ താരം ഷിനോസാദയാണ് പട്ടിക നയിക്കുന്നത്. ഫൈനല്‍ കഴിയുന്നതോടെ സ്ഥാനം മാറിയേക്കാം. ആദ്യ 10 സ്ഥാനങ്ങള്‍…

ഫൈസല്‍ ഷിനോസാദ (അഫ്ഗാനിസ്ഥാന്‍)
റണ്‍വേട്ടക്കാരില്‍ ഒന്നാമത് നില്‍ക്കുന്ന ഫൈസല്‍ ആറ് മത്സരങ്ങള്‍ കളിച്ച താരം 435 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 163 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 87.00.
ബെന്‍ മയേസ് (ഇംഗ്ലണ്ട്)
ആറ് മത്സരങ്ങളില്‍ നിന്ന് 399 റണ്‍സാണ് സമ്പാദ്യം. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും താരം നേടി. 191 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 79.80. ഫൈനല്‍ മത്സരം കളിക്കാന്‍ ഇനി ബാക്കിയുണ്ട്.
വിരന്‍ ചമുഡിത (ശ്രീലങ്ക)
അഞ്ച് മത്സരം കളിച്ച ശ്രീലങ്കന്‍താരം 310 റണ്‍സ് അടിച്ചെടുത്തു. 192 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 62.00 ശരാശരിയും 122.04 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. രണ്ട് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.
തോമസ് റ്യൂ (ഇംഗ്ലണ്ട്)
ആറ് മത്സരങ്ങള്‍ കളിച്ച റ്യൂ 299 റണ്‍സ് നേടി. 110 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും അക്കൗണ്ടിലുണ്ട്. ഇന്ത്യക്കെതിരായ ഒരു മത്സരം കൂടി താരത്തിന് ബാക്കിയുണ്ട്.
ജേസണ്‍ റൗള്‍സ് (ദക്ഷിണാഫ്രിക്ക)
അഞ്ച് മത്സരങ്ങളില്‍ നിന്ന് 280 റണ്‍സാണ് സമ്പാദ്യം. പുറത്താവാതെ നേടിയ 125 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരോ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും താരം നേടി. 70.00 ശരാശരിയുണ്ട് താരത്തിന്.
നിതേഷ് സാമുവല്‍ (ഓസ്‌ട്രേലിയ)
ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്ന നിതേഷ് ആറ് മത്സരങ്‌ളില്‍ നിന്ന് 275 റണ്‍സാണ് നേടിയത്. പുറത്താവാതെ നേടിയ 77 റണ്‍സാണ് താരം നേടിയത്. മൂന്ന് അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുണ്ട്.
വൈഭവ് സൂര്യവന്‍ഷി (ഇന്ത്യ)
ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരമാണ് വൈഭവ്. ആറ് മത്സരങ്ങളില്‍ നിന്ന് നേടിയത് 264 റണ്‍സ്. 72 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 44.00 ശരാശരിയാണ് വൈഭവിനുള്ളത്.
ഒലിവര്‍ പീക്ക് (ഓസ്‌ട്രേലിയ)
ഓസീസ് താരം ആറ് മത്സരങ്ങള്‍ കളിച്ചു. നാല് ഇന്നിംഗ്‌സില്‍ നിന്ന് നേടിയത് 234 റണ്‍സ്. 109 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് സെഞ്ചുറികള്‍ താരം നേടി. 78.00 ശരാശരിയം പീക്കിനുണ്ട്.
ഒസ്മാന്‍ സാദത്ത് (അഫ്ഗാനസ്ഥാന്‍)
അഫ്ഗാന്‍ താരം ആറ് മത്സരങ്ങളില്‍ നിന്ന് നേടിയത് 222 റണ്‍സ്. 88 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് അര്‍ധ സെഞ്ചുറികളും താരം നേടി.
ജോറിച്ച് ഷില്‍വിക്ക് (ദക്ഷിണാഫ്രിക്ക)
അഞ്ച് മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്കന്‍ താരം 217 റണ്‍സ് അടിച്ചെടുത്തു. ഒരു സെഞ്ചുറി നേടി. 116 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!