
കൊല്‍ക്കത്ത: ലോകകപ്പ് സെമി ഫൈനലില്‍ ഒരിക്കല്‍ കൂടി കാലിടറി വീണ ദക്ഷിണാഫ്രിക്ക വീണ്ടും കണ്ണീരുമായി മടങ്ങുകയാണ്.ദക്ഷിണാഫ്രിക്കയെ പോലെ നിര്‍ഭാഗ്യം ഇത്രമേൽ വേട്ടയാടിയ മറ്റൊരു ടീം ക്രിക്കറ്റ് ചരിത്രത്തിൽ ഉണ്ടാവില്ല. മഴയുടെയും ഓട്ടവീണ കയ്യിന്‍റെയും രൂപത്തിൽ വിധി വിലങ്ങുതടിയായി.
ലോകകപ്പ് സെമിയില്‍ 1992ലും1999ലും 2003ലും 2015ലും തോറ്റ ദക്ഷിണാഫ്രിക്ക ഇന്നലെ ഈഡൻ ഗാര്‍ഡനിലും ദു:ഖഭാരത്താൽ തലകുനിച്ചു. ഇനി 2027ൽ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിനായുള്ള കാത്തിരിപ്പാണ് പ്രൊട്ടീസ്. അവിടെയെങ്കിലും വിധിയെ മറികടക്കാമെന്ന പ്രതീക്ഷ മാത്രമാണ് ഇനി അവര്‍ക്കുള്ളത്.
ഇതിനിടെ സെമിയില്‍ തോറ്റതിന് പിന്നാലെ ഫൈനലില്‍ ഇന്ത്യയോ ഓസ്ട്രേലിയയോ ആര് കിരീടം നേടിയാലും തനിക്കൊന്നുമില്ലെന്ന് തുറന്നു പറയുകയാണ് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ റോബ് വാള്‍ട്ടര്‍. ഇന്നലെ ഓസ്ട്രേലിയക്കെതിരായ സെമി ഫൈനല്‍ തോല്‍വിക്കുശേഷമായിരുന്നു നിരാശനായ വാല്‍ട്ടറിന്‍റെ പ്രതികരണം.
ഷമിയുടെ കൈയില്‍ ചുംബിച്ച് അശ്വിന്‍, ആലിംഗനം ചെയ്ത് കോലിയും രോഹിത്തും; അപ്രതീക്ഷിത അതിഥിയായി ചാഹലും
സത്യസന്ധമായി പറയട്ടെ, ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ പോരാട്ടം ഞാന്‍ കാണാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്. ഇനിയും ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍, ലോകകപ്പില്‍ ആര് കിരീടം നേടിയാലും എനിക്കൊന്നുമില്ല. പക്ഷെ ഇന്ത്യ ലോകകപ്പ് നേടിയാല്‍ നല്ല കാര്യം, കാരണം, കഴിഞ്ഞ എട്ടാഴ്ചയായി നടക്കുന്ന ലോകകപ്പില്‍ അവര്‍ക്ക് ആരാധകര്‍ നല്‍കുന്ന പിന്തുണ തന്നെ. ഈ ലോകകപ്പിലെ മികച്ച ടീമും അവര്‍ തന്നെയാണെന്നും വാള്‍ട്ടര്‍ പറഞ്ഞു.
കൊല്‍ക്കത്തയില്‍ ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ ലോകകപ്പില്‍ എട്ടാം ഫൈനലിന് യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കി നിര്‍ത്തി ഓസീസ് മറികടന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!