'വീട്ടില്‍ പണമില്ലായിരുന്നു, ക്രിക്കറ്റ് വിട്ട് തൂപ്പുകാരനായി ജോലി ചെയ്‌തു'; വെളിപ്പെടുത്തി റിങ്കു സിംഗ്

Published : Jun 18, 2023, 05:08 PM ISTUpdated : Jun 18, 2023, 10:34 PM IST
'വീട്ടില്‍ പണമില്ലായിരുന്നു, ക്രിക്കറ്റ് വിട്ട് തൂപ്പുകാരനായി ജോലി ചെയ്‌തു'; വെളിപ്പെടുത്തി റിങ്കു സിംഗ്

Synopsis

ഐപിഎല്‍ 2023ലെ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിന്‍റെ വാതിലിന് അരികെയാണ് റിങ്കു സിംഗ്

കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗുമായി റിങ്കു സിംഗ് വലിയ കയ്യടി വാങ്ങിയിരുന്നു. സീസണില്‍ കെകെആറിനായി ഫിനിഷറുടെ റോള്‍ ഏറ്റെടുത്ത ഇരുപത്തിയഞ്ചുകാരനായ താരം 149.53 ശരാശരിയില്‍ 474 റണ്‍സാണ് അടിച്ചുകൂട്ടിയത്. തെല്ലുപോലും ഭയമില്ലാതെ ലോകോത്തര ബൗളര്‍മാരെ അടക്കം കടന്നാക്രമിക്കുകയായിരുന്നു റിങ്കു. ഇതില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ യഷ് ദയാലിനെ തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ക്ക് പറത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് അവസരം കാത്തിരിക്കുന്ന താരമിപ്പോള്‍ താന്‍ ജീവിതത്തില്‍ പിന്നിട്ട കഠിനവഴികളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.

ഐപിഎല്‍ 2023ലെ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിന്‍റെ വാതിലിന് അരികെയാണ് റിങ്കു സിംഗ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വപ്‌നങ്ങളോളം എത്തിനില്‍ക്കുന്ന റിങ്കു സിംഗിന്‍റെ കരിയറും ജീവിതവും അത്ര വര്‍ണാഭമായിരുന്നില്ല. പണമില്ലാത്തതിനാല്‍ ക്രിക്കറ്റ് ഉപേക്ഷിക്കുകയും തൂപ്പുകാരന്‍റെ ജോലിക്കായി ഇറങ്ങിത്തിരിക്കുകയും ചെയ്‌തൊരു കാലം റിങ്കുവിന് പറയാനുണ്ട്. 'സാമ്പത്തിക പ്രശ്‌നങ്ങളാല്‍ എന്നെ പിന്തുണയ്‌ക്കാന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ല. ക്രിക്കറ്റ് കളിച്ച് തുടങ്ങിയ കാലത്ത് കുറച്ച് അധിക പണം കണ്ടെത്താന്‍ കൂടെ പണിയെടുക്കാന്‍ അച്ചന്‍ നിര്‍ബന്ധിക്കുമായിരുന്നു(സാധനങ്ങള്‍ നടന്ന് വില്‍ക്കുന്ന തൊഴിലായിരുന്നു പിതാവിന്). എന്നാല്‍ ഞാന്‍ പിതാവിനൊപ്പം ചേര്‍ന്നില്ല. എന്‍റെ സഹോദരന്‍ ഒരു കോച്ചിംഗ് കേന്ദ്രത്തില്‍ ജോലി ചെയ്‌തിരുന്നു. അവിടെ ഒരു തൂപ്പുകാരന്‍റെ ജോലി എനിക്ക് കിട്ടി. ആ സമയം ഞാന്‍ അതിനായി ക്രിക്കറ്റിനെ ഉപേക്ഷിച്ചു. എന്നാല്‍ ആ ജോലി എനിക്ക് ഇഷ്‌ടപ്പെട്ടില്ല. തുപ്പൂകാരന്‍റെ ജോലിക്കായി എന്തിന് ക്രിക്കറ്റ് വിടണം എന്ന് തോന്നി. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നന്നായി കളിക്കാന്‍ സാധിക്കുകയും ചെയ്‌താല്‍ പണമുണ്ടാക്കാമെന്ന് അമ്മയെ ഇതോടെ പറഞ്ഞ് മനസിലാക്കി. അങ്ങനെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്' എന്നുമാണ് എന്‍ഡിടിവിയോട് റിങ്കു സിംഗിന്‍റെ വാക്കുകള്‍.  

പതിനാറാം വയസില്‍ ഉത്തര്‍പ്രദേശിനായി ലിസ്റ്റ് എ ക്രിക്കറ്റ് കളിച്ചാണ് റിങ്കു സിംഗ് സജീവ ക്രിക്കറ്റിലേക്ക് എത്തിയത്. 2014 മാര്‍ച്ചിലായിരുന്നു അരങ്ങേറ്റം. ഇതേ മാസം തന്നെ ട്വന്‍റി 20 അരങ്ങേറ്റവും കുറിച്ചു. 2016ലായിരുന്നു രഞ്ജി ട്രോഫി കരിയറിന് തുടക്കം. 2018ല്‍ 80 ലക്ഷം രൂപയ്‌ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയെങ്കിലും സ്ഥിരാവസരം ലഭിക്കാന്‍ 2013 വരെ കാത്തിരിക്കേണ്ടിവന്നു. കാത്തിരുന്ന് ലഭിച്ച അവസരം മുതലാക്കിയ റിങ്കു ഐപിഎല്‍ 2023ല്‍ വെടിക്കെട്ട് ബാറ്റിംഗുമായി പേരെടുത്തു. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെ പടിവാതില്‍ക്കലില്‍ എത്തിനില്‍ക്കുകയാണ് റിങ്കു സിംഗിന്‍റെ സ്വപ്‌നങ്ങള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്‍റി 20 പരമ്പരയ്‌ക്കുള്ള ടീമില്‍ റിങ്കു വരാനുള്ള സാധ്യതകളേറെ. 

Read more: ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സ് ഗംഭീരമാക്കാന്‍ അജിങ്ക്യ രഹാനെ; പുതിയ നീക്കം, പണികിട്ടുക യുവ ബാറ്റര്‍ക്ക്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇങ്ങനെ അവഗണിക്കാന്‍ മാത്രം സഞ്ജു എന്ത് തെറ്റാണ് ചെയ്തത്', ഗംഭീറിനോട് ചോദ്യവുമായി മുന്‍ സഹതാരം
മുഷ്താഖ് അലി ട്രോഫിയിയില്‍ ഹാട്രിക്കുമായി ഇന്ത്യൻ ഓള്‍ റൗണ്ടര്‍, എന്നിട്ടും ആന്ധ്രക്ക് തോല്‍വി