'ഞാൻ പലതവണ വഞ്ചിക്കപ്പെട്ടു, എല്ലാ ഗോസിപ്പുകളും സത്യമാണ്'; പൃഥ്വി ഷായുടെ പ്രതിശ്രുത വധുവിന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Published : Jul 05, 2026, 04:56 PM IST
 cricketer prithvi shaw engagement photos

Synopsis

പോസ്റ്റിൽ പൃഥ്വി ഷായുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും, 'അവൻ' എന്ന് പരാമർശിച്ചിരിക്കുന്നത് പൃഥ്വിയെ ഉദ്ദേശിച്ചാണെന്നാണ് ആരാധകരും മാധ്യമങ്ങളും വിലയിരുത്തുന്നത്.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ വ്യക്തിജീവിതം വീണ്ടും വൻ വിവാദത്തിലേക്ക്. പൃഥ്വിയുടെ പ്രതിശ്രുത വധുവും നടിയുമായ ആകൃതി അഗർവാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. താൻ പലതവണ വഞ്ചിക്കപ്പെട്ടു എന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഗോസിപ്പുകളെല്ലാം സത്യമാണെന്നുമാണ് ആകൃതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സംഭവം വൻ വിവാദമായതോടെ പോസ്റ്റ് പിന്നീട് അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തു.

ദീർഘകാലത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ മാർച്ചിലായിരുന്നു പൃഥ്വി ഷായും ആകൃതിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. ഇതിനുപിന്നാലെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ആകൃതിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 'ഞാൻ പലതവണ വഞ്ചിക്കപ്പെട്ടു, എന്നിട്ടും ഞാൻ ഒരക്ഷരം പോലും മിണ്ടിയില്ല. ജീവിതത്തിൽ ഒരു പടികൂടി മുന്നോട്ട് വെച്ചതിന് (വിവാഹനിശ്ചയം) ശേഷവും ഇതാണ് അവസ്ഥ എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. പുറത്തുവരുന്ന എല്ലാ ഗോസിപ്പുകളും സത്യമാണ്. അവനെക്കുറിച്ച് നിങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം 100% സത്യമാണ് എന്നായിരുന്നു ആകൃതി കുറിച്ചത്.

പോസ്റ്റിൽ പൃഥ്വി ഷായുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും, 'അവൻ' എന്ന് പരാമർശിച്ചിരിക്കുന്നത് പൃഥ്വിയെ ഉദ്ദേശിച്ചാണെന്നാണ് ആരാധകരും മാധ്യമങ്ങളും വിലയിരുത്തുന്നത്. എന്നാൽ, ഈ കടുത്ത ആരോപണങ്ങൾക്കിടയിലും ആകൃതി ഇൻസ്റ്റാഗ്രാമിൽ പൃഥ്വിയെ അൺഫോളോ ചെയ്യുകയോ അവരുടെ വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങൾ പ്രൊഫൈലിൽ നിന്ന് നീക്കുകയോ ചെയ്തിട്ടില്ല.

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത പോസ്റ്റർ ബോയ് എന്ന് വിശേഷിപ്പിക്കപ്പെട്ട്, അണ്ടർ-19 ലോകകപ്പ് കിരീടവും ചൂടി ഇന്ത്യൻ സീനിയർ ടീമിലെത്തിയ പൃഥ്വി ഷായുടെ കരിയർ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മോശം ഫോമും ഫിറ്റ്‌നസ് ഇല്ലായ്മയും താരത്തിന് വലിയ തിരിച്ചടിയായി മാറിയിരുന്നു. കഴിഞ്ഞ ഐപിഎൽല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്‍റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും പൃഥ്വിക്ക് പ്ലേയിങ് ഇലവനിൽ ഇടം നേടാനായിരുന്നില്ല. മുൻപ് മുംബൈയിലെ പബ്ബിൽ വെച്ചുണ്ടായ തല്ലുമാലയും വിവാദങ്ങളും താരത്തിന്‍റെ കരിയറിന് വലിയ മങ്ങലേൽപ്പിച്ചിരുന്നു.

കഠിനാധ്വാനത്തിലൂടെ ഇന്ത്യൻ ടീമിലേക്ക് ശക്തമായ ഒരു തിരിച്ചുവരവ് നടത്താനുള്ള ശ്രമങ്ങളിലാണ് താനെന്ന് പൃഥ്വി ഷാ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനിടയിലാണ് താരത്തിന്‍റെ വ്യക്തിജീവിതം തകർച്ചയുടെ വക്കിലാണെന്ന സൂചന നൽകി പ്രതിശ്രുത വധുവിന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്. വിവാദങ്ങളോട് പൃഥ്വി ഷാ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ വൻ അഴിച്ചുപണി; ഷാൻ മസൂദിന്‍റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു, ബാബർ അസം വീണ്ടും നായകൻ
ഒഴിഞ്ഞുമാറിയ സഞ്ജുവിനെ പിടിച്ചുനിര്‍ത്തി ഗംഭീര്‍, വൈഭവിനുവേണ്ടി ടീമില്‍ നിന്നൊഴിവാക്കിയതില്‍ വിശദീകരണം, ഒന്നും പറയാതെ മലയാളി താരം