കഴിഞ്ഞ വര്‍ഷം ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയെന്ന് കുല്‍ദീപ്, ഇതൊക്കെ എപ്പോഴെന്ന് രോഹിത് ശര്‍മ

Published : May 30, 2024, 11:20 AM IST
കഴിഞ്ഞ വര്‍ഷം ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയെന്ന് കുല്‍ദീപ്, ഇതൊക്കെ എപ്പോഴെന്ന് രോഹിത് ശര്‍മ

Synopsis

നിനക്ക് എന്തെങ്കിലും മറുപടി പറയാനുണ്ടോ എന്ന് നാണം കുണുങ്ങി നിന്ന കുല്‍ദീപിനോട് രോഹിത് ചോദിച്ചു. പിന്നീട് ഇരുവരും തമ്മിൽ നടന്ന സംഭാഷണം ഇങ്ങനെയായിരുന്നു.

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലെ മിന്നും പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഐസിസി ഏകദിന ടീമില്‍ ഇടം നേടിയ കുല്‍ദീപ് യാദവിനെ കളിയാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഐസിസി ടീമിലിടം നേടിയതിന് ഐസിസി തൊപ്പി സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു രോഹിത്തും കുല്‍ദീപ് യാദവും തമ്മിലുള്ള രസകരമായ സംഭാഷണം.

കുല്‍ദീപിന് ഐസിസി തൊപ്പി സമ്മാനിച്ചശേഷം ഇന്ത്യൻ ടീമിന് മുതല്‍ക്കൂട്ടായ മികച്ച കുല്‍ദീപിന് ഐസിസി ടീമിലിടം കിട്ടിയതിന് ലഭിച്ച ഈ തൊപ്പി സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞായിരുന്നു രോഹിത് സംഭാഷണം തുടങ്ങിയത്. നന്ദി രോഹിത് ഭായ് എന്ന് പറഞ്ഞ് കുല്‍ദീപ് തൊപ്പി സ്വീകരിച്ച് തലയില്‍വെച്ചു. നിനക്ക് എന്തെങ്കിലും മറുപടി പറയാനുണ്ടോ എന്ന് നാണം കുണുങ്ങി നിന്ന കുല്‍ദീപിനോട് രോഹിത് ചോദിച്ചു. പിന്നീട് ഇരുവരും തമ്മിൽ നടന്ന സംഭാഷണം ഇങ്ങനെയായിരുന്നു.

കോലിക്കുപോലുമില്ലാത്ത റെക്കോര്‍ഡ്, ടി20 ലോകകപ്പിനിറങ്ങുമ്പോള്‍ അപൂർവനേട്ടത്തില്‍ രോഹിത്തും ഷാകിബ് അൽ ഹസനും

രോഹിത്: എന്തെങ്കിലും പറയാനുണ്ടോ നിനക്ക്

കുല്‍ദീപ്: ഇല്ലല്ല, ഒന്നും പറയാനില്ല.

രോഹിത്: നീ എന്തെങ്കിലുമൊക്കെ മറുപടി പറയൂ...

കുല്‍ദീപ്: പ്രത്യേകിച്ച് ഒന്നും പറയാനില്ല, കഴഞ്ഞ വര്‍ഷം എനിക്ക് ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നു.

ഇതുകേട്ട് ഞെട്ടുന്ന മുഖഭാവത്തോടെ രോഹിത് ഇതൊക്കെ എപ്പോ

ആശയക്കുഴപ്പത്തിലായ കുല്‍ദീപ്, ഞാന്‍ പറഞ്ഞത്...

രോഹിത്: ഞാന്‍ ചോദിച്ചത് ബാറ്റുകൊണ്ട് എപ്പോ മികച്ച പ്രകടനം നടത്തിയെന്നാ...

കുല്‍ദീപ്: ടെസ്റ്റ് പരമ്പരയിലൊക്കെ നന്നായി കളിച്ചില്ലെ

രോഹിത്: അതിനിത് ഏകദിന ടീമിലെത്തിയതിന് കിട്ടിയ പുരസ്കാരമല്ലെ.

കുല്‍ദീപ്: അല്ല കഴിഞ്ഞവര്‍ഷം ബാറ്റിംഗിലും ഞാന്‍ തിളങ്ങിയിരുന്നല്ലോ, ലോകകപ്പില്‍ ബൗളിംഗിലും തിളങ്ങി.

രോഹിത്: അല്ല, ഞാനല്ലെ ഈ ടീമിന്‍റെ ക്യാപ്റ്റന്‍, ഞാനിതുവരെ നീ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടില്ലല്ലോ, ഇവനെന്തൊക്കെയാണീ പറയുന്നത്.

ഇതുകേട്ട കുല്‍ദീപ്: നന്ദി, രോഹിത് ഭായ് എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.

ടി20 ലോകകപ്പില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങള്‍ ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍